in ,

ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം, ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബു 2017ൽ ഒരുക്കിയ മായാനദിയിലെ അപർണ എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവായി. തിരുവനന്തപുരം ആണ് ഐശ്വര്യയുെട സ്വദേശം. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങിഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.

വിവാഹത്തെ പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി. വാക്കുകൾ, ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്. ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നൽ. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായം.

അത് 40 ആവാം 45 ആവാം. കുടുംബം അല്ല ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്. താനിപ്പോൾ കരിയറിന് ആണ് കൂടുതൽ ഫോക്കസ് നൽകുന്നതെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കണം എന്നൊരു വ്യക്തത കടന്നു വരുന്നത് വരേയ്ക്കും ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ഇഷ്ടം. വ്യക്തി ജീവിതത്തിൽ ഓരോരുത്തർക്കും ആവശ്യമായ സ്വകാര്യത വേണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. എങ്കിലും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എങ്കിൽ തീർച്ചയായും ഞാൻ അത് പറയും

Written by admin

ഗോവയിൽ അവധി ആഘോഷിച്ച് അഭയ ഹിരൺമയി : വീഡിയോ

എനിക്കു ലഭിച്ച അതേ സൗഭാഗ്യം മകൾക്കും കൈവന്നിരിക്കുന്നു : സന്തോഷവാർത്തയുമായി മുക്ത