in ,

ഹൃദയം റിലീസിന് കൊവിഡ് പ്രതിസന്ധിയിലും ധൈര്യം തന്നത് സുചി ചേച്ചിയാണ് , വിശാഖ് സുബ്രഹ്‌മണ്യം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലും റിലീസ് മാറ്റാതെ മുന്നോട്ട് പോകാൻ ധൈര്യം തന്നത് പ്രണവ് മോഹൻലാലിന്റെ അമ്മയായ സുചിത്ര മോഹൻലാലാണെന്ന് പറയുകയാണ് നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം. അതോടൊപ്പം ചിത്രം ഏറ്റെടുത്ത് വൻ വിജയമാക്കിയതിൽ പ്രേക്ഷകർക്കും വിശാഖ് നന്ദി അറിയിച്ചു. രണ്ട് കൊല്ലം മുമ്പ് താനും വിനീത് ശ്രീനിവാസനും കണ്ട് സ്വപ്നമാണ് ഹൃദയമെന്നുെം വിശാഖ് കൂട്ടിച്ചേർത്തു.

വാക്കുകൾ,

രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം ‘ഹൃദയം’. തീയേറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച ‘ഹൃദയം’ ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് ‘ഹൃദയത്തിൽ’ നിന്നും ഒരായിരം നന്ദി!

കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ്, സുചി അക്കാ നിങ്ങളാണ് മികച്ചത്. എന്റെ സഹോദരൻ വിനീതിന് – വിസ്മയകരമായ ഒരു യാത്രയ്ക്കും എന്നെ ഹൃദയം ഏൽപ്പിച്ചതിനും നന്ദി.

Written by admin

അവളുടെ വിവാഹത്തിന് ഞാനും എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. ഞാൻ അവളെ പ്രസവിച്ച അമ്മയാണ്, അവൾ എല്ലാത്തിലും അമ്മയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു.

ഇരുവരും വീണ്ടും ഒരുമിക്കുകയാണോ? സമാന്തയുടെ പുതിയ നീക്കത്തിൽ ആകാംക്ഷയുമായി ആരാധകർ