in

സ്ഫടികത്തിന്റെ പോസ്റ്റര്‍ കണ്ടോ മോഹന്‍ലാല്‍ മാത്രം. നമ്മുടെ പടത്തിന്റെ പോസ്റ്റര്‍ കണ്ടോ ശോഭനയും മറ്റാരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് പറ, എന്റെ ചിത്രം മാത്രം വച്ച് പോസ്റ്റര്‍ വെക്കാന്‍. മമ്മൂട്ടിക്കെതിരെ ശ്രീനിവാസൻ

നടൻ ശ്രീനിവാസന ചുറ്റും എപ്പോഴും വിമർശനങ്ങൾ ഒരു പരിധിയിൽ കൂടുതൽ ഉണ്ടാവാറുണ്ട് എന്ന് പറയുന്നതാണ് സത്യം പലപ്പോഴും ഈ വിമർശനങ്ങളെ അദ്ദേഹം ഒരു ചിരിയോടെ മാത്രമാണ് നേരിട്ടിട്ടുള്ളത് അദ്ദേഹം പുതിയ ഒരു പ്രസ്താവനയാണ് നടത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഈ അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ചാണ് വിമർശനാത്മകമായ രീതിയിൽ ശ്രീനിവാസൻ സംസാരിക്കുന്നത് കുറച്ചുനാളുകൾക്ക് മുൻപ് ഇതേപോലെ മോഹൻലാലിനെ കുറിച്ചും വളരെ വിമർശനാത്മകമായ രീതിയിലുള്ള ഒരു പ്രസ്താവന താരം നടത്തിയിരുന്നു മഴയെത്തും മുൻപേ എന്ന സിനിമയിൽ സ്പടികം എന്ന സിനിമയുടെ പോസ്റ്റർ കണ്ടതിനുശേഷം തന്റെ ഒറ്റ ഫോട്ടോയായുള്ള പോസ്റ്റർ വേണമെന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചായിരുന്നു താരം പറഞ്ഞത് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ശ്രീനിവാസന്റെ പുതിയ ഇന്റർവ്യൂ കാണുകയായിരുന്നു. അതിൽ ശ്രീനി പറയുന്നത് ഇങ്ങനെയാണ്.മഴയെത്തും മുൻപേ എന്ന സിനിമ ഇറങ്ങിയ സമയം, അതെ സമയം ഇറങ്ങിയ ചിത്രമാണ് മോഹൻലാലിന്റെ സ്പടികം. രണ്ട്‌ പടവും തരക്കേടില്ലാതെ ഓടിയ പടങ്ങൾ ആണ്. അപ്പൊ ഒരു ദിവസം ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ ഒരു മീറ്റിംഗിന് പോവുകയായിരുന്നു. മമ്മൂട്ടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. റോഡ് സൈഡിലുള്ള സ്ഫടികത്തിന്റേയും മഴയെത്തും മുന്‍പേയുടേയും പോസ്റ്ററുകള്‍ നോക്കുകയാണ് മമ്മൂട്ടി. എന്നിട്ട് മമ്മൂട്ടി എന്നോട് പറഞ്ഞു, സ്പടികത്തിന്റെ പോസ്റ്റര്‍ കണ്ടോ മോഹന്‍ലാല്‍ മാത്രം. നമ്മുടെ പടത്തിന്റെ പോസ്റ്റര്‍ കണ്ടോ ശോഭനയും മറ്റാരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് പറ, എന്റെ ചിത്രം മാത്രം വച്ച് പോസ്റ്റര്‍ വെക്കാന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം മാത്രം വച്ച് പോസ്റ്റര്‍ ഇറക്കാനാകും ഞാന്‍ പറയുക. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാന്‍ വന്നില്ല. ഉദയനാണ് താരത്തില്‍ ഞാന്‍ പറയുന്നുണ്ട്, “എന്റെ തല എന്റെ ഫുള്‍ ഫിഗര്‍” എന്ന്. അതൊക്കെ മമ്മൂട്ടിയെ കണ്ട് എഴുതിയതാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് അത്.

ശ്രീനിവാസൻ മുൻപ് മോഹൻലാലിനെതിരെ കുറച്ച് നാൾ മുൻപ് ഒരു ഇന്റർവ്യൂവിൽ വിളിച്ച് പറഞ്ഞത് ഓർമ ഉണ്ടല്ലോ. ഇപ്പൊ മമ്മൂട്ടി. ഇങ്ങനെ സുഹൃത്തുക്കൾക്കിടയിൽ അവർ മാത്രമുള്ളപ്പോൾ പറഞ്ഞ സ്വകാര്യമായ കാര്യങ്ങൾ വർഷങ്ങൾക്ക് ശേഷം ഇങ്ങനെ പൊതുവായി വിളിച്ച് കൂവുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല.

Written by rincy

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഹോട്ടായി രാകുൽ പ്രീത്, കിടിലൻ ചിത്രങ്ങൾ കാണാം

കണ്ണന്റെ പടം തൊട്ട് കണ്ണിൽ വച്ച് താര കല്യാൺ വീണ്ടും ആശുപത്രിയിലേക്ക്, വേ​ഗം സുഖമാകട്ടെയെന്ന് സോഷ്യൽ മീഡിയ