in ,

ഇത് മധുവിധു കാലം. കിടിലൻ ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാരയും വിഘ്‌നേഷും, ഏറ്റെടുത്ത് ആരാധകർ

കോളിവുഡിൽ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കുന്ന പ്രണയ ജോടിയാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരെയും സംബന്ധിക്കുന്ന എന്ത് കാര്യവും ആരാധകർക്ക് ആഘോഷമാണ്. യാത്രകളും താമസവും എല്ലാം ഒരുമിച്ച് ആയിരുന്നു എങ്കിലും കഴിഞ്ഞദിവസമാണ് ഇരുവരും വിവാഹിതരായത്.

ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും പഴയകാല ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി കൊണ്ടിരിക്കുന്നത്.

ഒരിക്കൽ നയൻതാരയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് ഒരു അഭിമുഖത്തിൽ വിഘ്നേഷിനോട് അവതാരിക ചോദിച്ചിരുന്നു. ചോദ്യത്തിന് നാനും റൗഡി താൻ എന്ന ചിത്രത്തിലെ കാദംബരി എന്ന കഥാപാത്രത്തിൻറെ പേര് പറയും എന്ന് പലരും കരുതിയിരുന്നെങ്കിലും വിഘ്നേഷിന്റെ ഉത്തരം വളരെ വേറിട്ട ഒന്ന് തന്നെയായിരുന്നു.ചിത്രത്തിലെ സംസാരശേഷിയില്ലാത്ത കാദംബരി എന്ന കഥാപാത്രത്തിന് ഏറെ അംഗീകാരം ലഭിച്ചിരുന്നു.

അതോടൊപ്പം തന്നെ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംവിധായകനായ വിഘ്നേഷും നയനും തമ്മിൽ പ്രണയത്തിലായത്. ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് എനിക്ക് ഏറ്റവും ഇഷ്ടം നയനെ ആണെന്ന് ആയിരുന്നു വിഘ്‌നേഷ് അന്ന് മറുപടി പറഞ്ഞിരുന്നത്.ഇത് ഇപ്പോൾ വീണ്ടും തരംഗമായി കൊണ്ടിരിക്കുകയാണ്. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഇതിനോട് അകം പുറത്തുവന്നുകഴിഞ്ഞു.

\

2022 ജൂൺ 9 നായിരുന്നു നയൻതാരയുടേയും വിഘ്നേഷിന്റെയും വിവാഹം. മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. രജനീകാന്ത്, കമൽഹാസൻ, സൂര്യ, രാധിക ശരത്കുമാർ, ഷാരൂഖാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡാണ് നയൻതാരയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

ഇപ്പോൾ മധുവിധു ആഘോഷത്തിൽ ഒന്നിച്ചുള്ള ഇവരുടെ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഘ്നേഷ് തന്നെയാണ്.വിഘ്‌നേഷിന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നൽകിയെന്നാണ് റിപ്പോർട്ട്. വിഘ്നേഷിന്റെ പേരിൽ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിഘ്‌നേശ് നയൻസിന് അഞ്ചു കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരം സമ്മാനം നൽകി എന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും താരനിബിഡമായ ചടങ്ങായിരുന്നു മഹാബലിപുരത്ത് നടന്ന ഇരുവരുടെയും വിവാഹത്തിൽ കാണാൻ കഴിഞ്ഞത്. ഓഡിറ്റോറിയം ഒരാഴ്ച മുമ്പ് തന്നെ വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നു. തെക്കേ ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്റെ വിവാഹം അതിൻറെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു.അത് വിവാഹവേദി വരെ പ്രതിഫലിച്ചിരുന്നു.

ക്ഷണക്കത്തിന് ഒപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു വിവാഹവേദിയിലേക്ക് അതിഥികൾ എത്തിയത്. ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചിരുന്നു.വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തു പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ആയിരുന്നു ഇതെല്ലാം ചെയ്തത്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പർ മെഗാ താരങ്ങൾ പങ്കെടുത്ത വിവാഹം എന്നത് മാത്രമല്ല നയൻതാര, വിഘ്നേശ് ശിവൻ വിവാഹത്തിന്റെ പ്രത്യേകത. വിനോദ വ്യവസായരംഗത്ത് കോടികൾ വിപണി മൂല്യമു മെഗാ ഇവൻറ് ആയി ഇത് മാറിയിരുന്നു.

Written by Editor 1

വെറൈറ്റി പോസിങ് അല്ലേ.. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ, ഫോട്ടോസ് കാണാം

താരകുടുംബത്തിലേക്ക് പുതിയ സന്തോഷം എത്തി, സന്തോഷ വാർത്ത പങ്കുവെച്ച് ദിലീപും കാവ്യയും..!