in

ഗവർണറെ ആക്രമിച്ച സംഭവത്തിൽ ദൂരവ്യാപകമായി പ്രത്യാഘാതങ്ങളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത്, കൃഷ്ണകുമാർ

The attack on the governor is expected to have far-reaching consequences for the CPM, according to Krishnakumar.

മുഖ്യമന്ത്രിയുടെ നവ കേരള യാത്രയാണ് ഇപ്പോൾ എവിടെയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടുമൊക്കെ നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്. അത്തരത്തിൽ മുഖ്യമന്ത്രിക്കെതിരെ പലപ്പോഴും വളരെ ശക്തമായി നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും ബിജെപി ദേശീയ അംഗവുമായ കൃഷ്ണകുമാർ.. പല സമകാലിക പ്രശ്നങ്ങൾക്കും അദ്ദേഹം മികച്ച രീതിയിൽ ഉള്ള അഭിപ്രായങ്ങളുമായി എത്താറുണ്ട് അത്തരത്തിൽ നവ കേരള യാത്രയെ പരിഹസിച്ചു കൊണ്ടാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. നവ കേരള യാത്ര ഇതൊരു തള്ളു വണ്ടി അകത്തുനിന്നും പുറത്തുനിന്നും തള്ള് എന്നാണ് അദ്ദേഹം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.

അതോടൊപ്പം തന്നെ ഗവർണറെ ആക്രമിച്ച സംഭവത്തിൽ ദൂരവ്യാപകമായി പ്രത്യാഘാതങ്ങളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത് എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു ഇതിനെതിരെ പലരും കൃഷ്ണകുമാർക്കെതിരെ മോശം കമന്റുകളുമായി എത്തിയിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഒരു വീഡിയോയായി ഇക്കാര്യത്തെക്കുറിച്ച് കൃഷ്ണകുമാർ സംസാരിക്കുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ ഗവർണറെ അനുസരിക്കണം എന്നും രാഷ്ട്രപതിക്ക് സമാനമായ രീതിയിൽ സംസ്ഥാനത അധികാരമുള്ള വ്യക്തിയാണ് ഗവർണർന്നുമൊക്കെ വീഡിയോയിലൂടെ കൃഷ്ണകുമാർ പറയുന്നുണ്ട്

അസംബ്ലിയിൽ മണി ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പോലും ഗവർണറിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങേണ്ടത് ആവശ്യമാണെന്നും പറയുന്നുണ്ട്. ഈയൊരു നിയമം കാറ്റിൽ പറത്തി കൊണ്ടാണ് ഇത്തരത്തിലുള്ള പല ബില്ലുകളും കഴിഞ്ഞതവണ അസംബ്ലിയിൽ സർക്കാർ പാസാക്കിയത് എന്നുകൂടി അദ്ദേഹം വ്യക്തമാക്കി പറയുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഗവർണർ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടും ഇതുവരെയും മുഖ്യമന്ത്രി ഈ വിഷയത്തെക്കുറിച്ചുള്ള ഒരു വിശദീകരണവും ഗവർണർക്ക് നൽകിയിട്ടില്ല എന്നും അതും വളരെ മോശമായ ഒരു രീതിയാണ് എന്നുമൊക്കെ കൃഷ്ണകുമാർ പറയുന്നുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കേരളസംസ്ഥാനം ഇപ്പോൾ പല സർക്കാർ ജീവനക്കാർക്ക് പോലും ശമ്പളം കൊടുക്കാത്ത സാഹചര്യത്തിൽ എന്തിനാണ് കേരളീയവും നവകേരള സദസും നടത്തുന്നത് എന്നുകൂടി ചോദിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഗവർണർ ചോദിച്ചതുകൊണ്ടാണ് ഗവർണറെ ഇപ്പോൾ ഇവിടത്തെ സർക്കാർ ആക്രമിക്കാൻ നിൽക്കുന്നത് എന്നും കൃഷ്ണകുമാർ പറയുന്നുണ്ട് കൃഷ്ണകുമാറിന്റെ ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി നൂറിലധികം ആളുകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് പലരും കൃഷ്ണകുമാറിനെ അനുകൂലിച്ച് തന്നെയാണ് കമന്റുകൾ ആയി എത്തിയിരിക്കുന്നത്.

Written by rincy

Mohanlal celebrated his fans' association's 25th-anniversary; video and speech go viral.

ഏത് പ്രതിസന്ധിയിലും വിളിച്ച്‌ പറയാൻ എനിക്ക് എന്റെ പിള്ളേരുണ്ടെടാ ആരാധകരെക്കുറിച്ച് വാചാലനായി മോഹൻലാൽ

Shantivila Dinesh is in the arena, facing off against Gopi Sundaran

അമൃതയുടെയും ഗോപി സുന്ദറിന്റെയും മക്കളുടെ കാര്യമാണ് കഷ്ടം. കണ്ടമാനം കാശ് വന്നു കയറിയതുകൊണ്ടാണ് അയാൾ ഇങ്ങനെയായത്. ഗോപി സുന്ദരനെതിരെ ശാന്തിവിള ദിനേശ് രംഗത്ത്