in

അമ്പോ… ചുവപ്പിൽ അതീവ ഗ്ലാമറസായി പ്രിയ താരം തമന്ന, വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യന്‍ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നില്‍ക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ്.

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ തമന്ന ചെയ്തിട്ടുണ്ട്. തമന്നയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത് ഹാപ്പി ഡേയ്‌സ് എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. കേരളത്തില്‍ അത് ഡബ് ചെയ്തിറങ്ങുകയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ഓളം ഉണ്ടാക്കുകയും ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തമന്ന അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തില്‍ എത്തിയിട്ടുണ്ട്. ബ്രഹ്‌മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനയത്രിയാണ് തമന്ന. അതിന് ശേഷം പാന്‍ ഇന്ത്യ ലെവലില്‍ ഒരുപാട് ശ്രദ്ധനേടാന്‍ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് ഒരു നായിക അഞ്ച് വര്‍ഷം തുടര്‍ന്നാല്‍ സൂപ്പര്‍ നായിക പദവിയായിട്ടാണ് കണക്കാക്കുന്നത്.

എന്നാല്‍ തമന്ന ഭാട്ടിയ ഒന്നര പതിറ്റാണ്ടായി സിനിമകള്‍ ചെയ്യുന്നു. ഇതിനിടെ, ഏതൊക്കെ നായികമാര്‍ വരികയും പോവുകയും ചെയ്തിട്ടും താരസുന്ദരി തന്റെ സ്ഥാനത്ത് തന്നെ തുടരുകയാണ്. സ്വന്തം ഇന്‍ഡസ്ട്രിയില്‍ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് തമന്ന. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. തമന്ന ഇപ്പോഴും സിനിമകള്‍ ചെയ്യുന്നു. നിലവില്‍ കൈയില്‍ നിരവധി സിനിമകളുമുണ്ട്.

തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുന്ന തിരക്കിലാണ് തമന്ന. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളേക്കാള്‍ വെബ് സീരീസിലേക്കാണ് തമന്ന ചുവടുവെച്ചത്. ഏകദേശം 15വയസ്സുള്ളപ്പോഴാണ് തമന്ന ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതായത് പത്താം ക്ലാസ് പഠനകാലത്തിലേക്കാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശ്രീ സിനിമയിലൂടെ തെലുങ്ക് സ്‌ക്രീനില്‍ എത്തി.

അന്ന് വെറും പതിനഞ്ചാം വയസ്സില്‍ മഞ്ചു മനോജിനൊപ്പം തമന്ന അഭിനയിച്ചിരുന്നു. അതിനുമുമ്പ് തമന്ന ഒരു പരസ്യ ചിത്രം ചെയ്തിരുന്നു. പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും 10ാം ക്ലാസ് പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു തമന്ന. മൂന്ന് ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെ തമന്ന ഒരു കൊമേഴ്‌സ്യല്‍ പരസ്യത്തില്‍ അഭിനയിച്ചു.

ന്യൂ ഇയര്‍ ദിനത്തില്‍ തമന്നയെ പറ്റിയൊരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഇടംപിടിച്ചിരുന്നു. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ സമയത്ത് തമന്ന, ബോളിവുഡ് നടനായ വിജയ് വര്‍മ്മയുമായി ലിപ് ലോക്ക് ചെയ്യുന്ന ഒരു വീഡിയോയാണ് പ്രചരിച്ചിരുന്നത്. സംഭവമായി ബന്ധപ്പെട്ട പക്ഷേ താരത്തിന്റെ പ്രതികരണം ഒന്നും വന്നില്ലായിരുന്നു. പക്ഷേ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു.

തമന്ന കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു റീല്‍സിന് താഴെ വിജയ് വര്‍മ്മ കമന്റ് ഇട്ടത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കിയിരിക്കുകയാണ്. തമന്ന ചുവപ്പ് നിറത്തിലെ പല ഔട്ട് ഫിറ്റുകള്‍ ധരിച്ച് ഒരു മാഗസിന്‍ വേണ്ടി ചെയ്ത ഷൂട്ടിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഹോട്ട് ലുക്കിലാണ് തമന്ന ഷൂട്ട് ചെയ്തിരുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഇടയില്‍ വിജയ് വര്‍മ്മയുടെ കമന്റ് കണ്ട് പലരും ഞെട്ടി.

Written by Editor 3

വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി അവൻ പരമാവധി എന്നെ ഉപയോഗിച്ചു; മീര വാസുദേവ് പറയുന്നു

മറ്റുള്ളവർ അംഗീകരിക്കേണ്ടതില്ല.. എന്റെ ഈ ശരീരത്തെ ഞാൻ ഇഷ്ടപ്പെടുന്നു.. പുത്തൻ ഫോട്ടോസുമായി ആരാധകരുടെ പ്രിയ താരം