in

പഠനത്തോടുള്ള ഇഷ്ടമാണ് സിനിമയിൽ നിന്നും മാറി നിൽക്കൻ കാരണം; നടി സുജ കാർത്തിക മനസ്സ് തുറക്കുന്നു

വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയമേഖലയിലേക്ക് കടന്നുവന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുജ കാർത്തിക. ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് നടി, തൻറെ ആദ്യ സിനിമയിലൂടെ തന്നെ ധാരാളം ആരാധകരെ നേടിയെടുത്തിരുന്നു.

ഇതിനു ശേഷം ഇരുപതിൽ പരം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സുജ, ഒരു മികച്ച അഭിനേത്രി മാത്രമല്ല, അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ടു നിന്ന സമയം തന്നെയാണ് സുജ കാർത്തിക തൻറെ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.

രാകേഷ് കൃഷ്ണൻ എന്ന വ്യക്തിയെയാണ് താരം വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയ മേഖലയിൽ നിന്നുതന്നെ സുജ മാറിനിൽക്കുകയായിരുന്നു. പിന്നീട് ഏറെക്കാലം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്ന ഈ താരത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് മാറി നിന്നതെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സുജ കാർത്തിക. തൻറെ പതിനഞ്ചാമത്തെ വയസ്സിലാണ് താൻ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് എന്ന് വ്യക്തമാക്കുന്നത് നടി, അതുകൊണ്ടുതന്നെ വിവാഹത്തിന് ശേഷം വീട്ടിലിരിക്കാൻ താല്പര്യമുള്ള ആളല്ലായിരുന്നു എന്നും ഓർത്ത് എടുക്കുന്നു.

അങ്ങനെയാണ് താൻ പിജി ഡിഎം കോഴ്സിൽ ചേരുന്നതെന്നും ഒന്നാം റാങ്കു തന്നെ നേടി വിജയിക്കാൻ സാധിച്ചു എന്നും സുജ വ്യക്തമാക്കുന്നു. അക്കാഡമിക് മേഖലയിലും മികവ് തെളിയിച്ചതോടെ പഠനത്തോടു കൂടുതൽ ഇഷ്ടം തനിക്ക് തോന്നി എന്ന് വ്യക്തമാക്കുന്ന താരം.

അതുകൊണ്ടുതന്നെയാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് എന്ന് വ്യക്തമാക്കുന്നു. വെള്ളിത്തിരയുടെ പ്രശസ്തിയിൽ നിന്നും മാറിയെങ്കിലും മറ്റൊരു ജോലി താൻ ചെയ്യുന്നുണ്ട് എന്ന് അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്നിട്ട് 13 വർഷമായ ഈ താരം ഓർത്തെടുക്കുന്നു.

അഭിനയ മേഖലയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുകയല്ല, മകനോടൊപ്പം ചില പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും വർഷങ്ങൾക്ക് ശേഷം മേക്കപ്പ് ധരിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ വലിയ സന്തോഷം തോന്നി എന്നും സുജ കാർത്തിക വ്യക്തമാക്കുന്നു.

Written by Editor 4

അന്യനിലെ നായിക സദ ആ എ പടത്തിൽ അഭിനയിച്ചതിന് ശേഷം താരം ഇങ്ങനെ ചെയ്തത് എന്തിനാണെന്ന് അറിയാമോ? താരത്തിന്റെ ജീവിതം ഇങ്ങനെ

പുരുഷനും മാഗിയും ഒരു പോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും; റെജീന കാസന്ദ്ര പറയുന്നത് ഇങ്ങനെ