in ,

പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്: ട്രോളൻമാരോട് നന്ദി പറഞ്ഞ് സുബി സുരേഷ്

മലയാളത്തിലെ പ്രിയപ്പെട്ട ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ് ഗാനാലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.

പക്ഷേ നടിയും അവതാരകയുമായ സുബി സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് പിറന്നാളാശംസകൾ എന്നായിരുന്നു.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സംഭവത്തില്‍ നടി സുബി സുരേഷിന് ട്രോള്‍ പൂരമായിരുന്നു ലഭിച്ചത്. നിരവധി ട്രോൾ പേജുകളിലൂടെ ആയിരുന്നു സുബി ക്കെതിരെ സൈബർ അറ്റാക്കുകൾ വന്നത്

ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസം നമ്മുടെ പേജില്‍ ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്.
‘ദാസേട്ടന് ആശംസകള്‍’ എന്നതിനു പകരം പിറന്നാളാശംസകള്‍ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത് എന്നാണ് കുറിച്ചത്.

കുറിപ്പ് വായിക്കാം.

കഴിഞ്ഞ ദിവസം നമ്മുടെ പേജില്‍ ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്.
‘ദാസേട്ടന് ആശംസകള്‍’ എന്നതിനു പകരം പിറന്നാളാശംസകള്‍ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത്. തെറ്റ് തെറ്റു തന്നെയാണ്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അതോടൊപ്പം ട്രോളന്മാര്‍ക്ക് നന്ദി

Written by admin

ബിക്കിനിയിൽ ആരാധകരുടെ മനം കവർന്ന് ഗ്ലാമർ താരം സാധിക.. ചിത്രങ്ങൾ കാണാം… !!!

ആദ്യം പ്രണയം പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, പിറകെ നടന്നു, ശേഷം ഒപ്പം നടന്നു, ആനന്ദ് നാരായണന്‍