in , ,

ഞങ്ങള്‍ക്ക് മുന്നില്‍ വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കണമെന്ന് കമന്റ്, വായടപ്പിച്ച് സുബിയുടെ മറുപടി

subi suresh home dress

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് സുബി സുരേഷ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് സുബിയെ പ്രിയങ്കരിയാക്കിയത്. കോമഡി പരിപാടികളിലും താരം ഏറെ സജീവമാണ്. സോഷ്യല്‍ മീഡിയകളിലും താരം ഏറെ സജീവമാണ്. സുബി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും വളരെ പെട്ടെന്ന് ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സുബി.

ലോക്ക്ഡൗണ്‍ കാലത്ത് തിരക്കുകളൊന്നും ഇല്ലാതെ വീട്ടില്‍ കഴിയുകയാണ് താരങ്ങളെല്ലാവരും. കൃഷിയിലെ വിളവെടുപ്പിനെ കുറിച്ചും കോഴിയെ വളര്‍ത്തുന്നതിനെ കുറിച്ചും ഒക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചാണ് സുബി രംഗത്തെത്തിയത്. കോവക്ക, കപ്പ, പപ്പായ ഇവയുടെയെല്ലാം ചിത്രങ്ങളുമായി താരമെത്തിയിരുന്നു. കപ്പ പറിക്കുന്നതിനിടയിലെ ചിത്രങ്ങളും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

കൃഷി മാത്രമല്ല വീട്ടില്‍ കോഴികളെയും നടി വളര്‍ത്തുന്നുണ്ട്. ദിവസവും സോഷ്യല്‍ മീഡിയകളില്‍ സുബി പോസ്റ്റുമായി എത്താറുമുണ്ട്. ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറാറുണ്ട്. അമ്മയ്‌ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ചും സുബി രംഗത്ത് എത്തിയിരുന്നു. എന്റെ പ്രേമങ്ങള്‍ പൊളിക്കുന്ന ഒരേയൊരാള്‍ എന്റെ ചക്കര അമ്മയെന്നായിരുന്നു സുബി കുറിച്ചത്.

ഇതിനിടെ ഒരാള്‍ സുബിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്ത് എത്തി. വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍( ഫേസ്ബുക്കില്‍) വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നായിരുന്നു കമന്റ്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂ എന്നും കമന്റില്‍ പറഞ്ഞു. എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീയെന്നായിരുന്നു സുബി സുരേഷ് ഇതിന് നല്‍കിയ മറുപടി.

Written by admin

aarattu release date

മോഹൻലാൽ ആരാധകർ കാത്തിരുന്ന ആറാട്ടിന്റ റീലിസ് തീയ്യതി പ്രഖ്യപിച്ചു സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.. !!!

priyamani telugu movie

പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു- പ്രിയാമണി