in ,

എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍, ഭക്ഷണം തന്ന വ്യക്തിയെ കുറിച്ച് സൂരജ് സണ്‍

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവന്‍ എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് സൂരജ് സണ്‍. ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സീരിയലില്‍ നിന്നും പാതിയില്‍ താരം പുറത്ത് പോവുകയായിരുന്നു. പിന്നീട് മറ്റ് സീരിയലുകള്‍ ഒന്നും നടന്‍ കമ്മിറ്റ് ചെയ്തതുമില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടന്‍. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അയ്യപ്പ ഭക്തിഗാനത്തിന്റെ ഷൂട്ടിന് പോയി വരുമ്പോള്‍ നടന്ന കാര്യമാണ് താരം പറയുന്നത്.

ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ച് വരുന്ന വഴിക്ക് ഭക്ഷണം തന്ന വ്യക്തിയെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സൂരജ് വ്യക്തമാക്കുന്നത്. ഭക്ഷണം കൊടുക്കുമ്‌ബോള്‍ മനസ് നിറയുന്ന മാജിക് അബു താഹിര്‍ എന്ന വ്യക്തിയിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് തരികയാണെന്നാണ് നടന്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…, ഷൂട്ടിങ്ങ് കഴിഞ്ഞ് വൈകിയാണ് എത്തിയത്, ഇത് ‘അബു താഹിര്‍ ‘പാലക്കാട് പോതുണ്ടി ല്‍ ഒരു അയ്യപ്പഭക്തിഗാനം ആയി ബന്ധപ്പെട്ട ഷൂട്ട് ഉണ്ടായിരുന്നു.. ഷൂട്ട് കഴിഞ്ഞതും താമസിക്കുന്ന ഹോട്ടലിലെ റസ്റ്റോറന്റ് ലക്ഷ്യമിട്ട് നല്ല വിശപ്പോടെ എത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോയിരുന്നു റസ്റ്റോറന്റ് ഒക്കെ പൂട്ടി. വിശപ്പ് എന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റിയില്ല ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചു അടുത്ത് തട്ടുകട വല്ലതും ഉണ്ടോന്ന് അപ്പോള്‍ പറഞ്ഞു ഈ സമയത്തൊന്നും ഇവിടെ കടകള്‍ ഒന്നും ഉണ്ടാകില്ല നിങ്ങള്‍ അടുത്ത ടൗണില്‍ പോകേണ്ടി വരും.

വിശപ്പിന്റെ കാഠിന്യം കൂടിയതു കൊണ്ട് നെന്മാറയില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്കഞ്ചേരിക്ക് വിട്ടു ശൂന്യമായ റോഡുകള്‍ കുറച്ചു ദൂരം സഞ്ചരിച്ചപ്പോള്‍. ഒരു കട പൂട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് തന്നെ അവിടെ വണ്ടി നിര്‍ത്തി ഞാന്‍ അവരോട് ഒരു കാര്യം ചോദിച്ചു എന്തെങ്കിലുമുണ്ടോ കഴിക്കാന്‍ എന്തായാലും കുഴപ്പമില്ല. എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍. ഞാന്‍ പറഞ്ഞ അബു താഹിര്‍ കുറച്ചു സമയം നിങ്ങളൊന്ന് കാത്തിരിക്കണം. ഞാന്‍ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി തരാം..

അബൂ താഹിന്റെ ആ വാക്കുകള്‍ വിശപ്പിനെ തന്നെ ദൂരെ എറിയാനുള്ള കഴിവുണ്ടായിരുന്നു. കഴുകി വെച്ച പാത്രങ്ങളും എല്ലാം വീണ്ടു എടുത്ത് ആവശ്യമായ ഭക്ഷണം തന്നു.. അവിടെ ഞാന്‍ കണ്ട സ്നേഹം മനസ്സില്‍ എപ്പോഴും ഓര്‍ക്കാനുള്ളത് തന്നെയാണ്. അബൂ താഹിര്‍ ഒരു ഹോട്ടലുടമയോ ജോലിക്കാരനോ ഒന്നുമല്ല കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരാളാണ് താല്‍ക്കാലികമായി കടയില്‍ നില്‍ക്കുന്നത് മാത്രം.. ഭക്ഷണം ചോദിച്ചത് മുതല്‍ കഴിച്ചു തീരുന്നതു വരെ അബു താഹിറിന്റെ മുഖത്ത് പുഞ്ചിരി അല്ലാതെ മറ്റൊരു ഭാവവും എനിക്ക് കാണാന്‍ സാധിച്ചില്ല.

ഞാന്‍ അബു താഹിറിന് മുന്നില്‍ നമസ്‌കരിക്കുന്നു. ഭക്ഷണം കൊടുക്കുമ്‌ബോള്‍ മനസ്സ് നിറയുന്ന ഈ മാജിക് അബു താഹിറിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ കാണിച്ചു തരുന്നു.. ‘അയ്യപ്പനും വാവരും’ ഈ പ്രപഞ്ചത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇതിലൂടെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് സണ്‍..

Written by admin

78 കിലോയിൽ നിന്നു 65 കിലോയിലേക്ക് : മേക്കോവറിനെക്കുറിച്ച് ശാലു കുര്യൻ

എൻറെ പ്രിയതമന് പിറന്നാൾ ആശംസകൾ :  പാർവതിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ