in

മുകേഷേട്ടൻ ഉണ്ടെങ്കിൽ പിന്നെ ഷോട്ട് എങ്ങനെ എങ്കിലും തീർന്നാൽ മതി എന്നാണ് ചിന്ത; നടി സോന നായർ പറയുന്നത് ഇങ്ങനെ

മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ, സീരിയല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സോന നായര്‍. 1996 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.

പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട സോന ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996-ലായിരുന്നു ഇവരുടെ വിവാഹം. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്തിട്ടുള്ള സോന നായര്‍ തന്റെ അഭിനയ ജീവിതത്തിലെ ചില സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോന നായര്‍ മനസ് തുറന്നത്.

പട്ടണത്തില്‍ സുന്ദരന്‍, ഡോക്ടര്‍ ഇന്നസെന്റാണ് തുടങ്ങിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സോന കയ്യടി നേടിയിരുന്നു. ഈ സിനിമകളുടെ ലൊക്കേഷനിലെ സംഭവങ്ങളാണ് സോന പങ്കുവെച്ചിരിക്കുന്നത്. ഇന്നസെന്റിന്റെ ഭാര്യയായാണ് ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തില്‍ സോന വേഷമിട്ടത്.

‘സെറ്റിലെ സംസാരങ്ങളും അനുഭവങ്ങള്‍ പങ്കുവെക്കലുമെല്ലാം രസകരമായിരുന്നു. ചിരിച്ച് മരിച്ച് പുനര്‍ജനിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ വന്നവരാണ് ഇവരൊക്കെ. ഒരുപാട് അനുഭവമുള്ളവരാണ്. അതൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പറയും. ഇവര്‍ക്കൊക്കെയെ പറ്റൂ. മുകേഷേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഷോട്ട് എങ്ങനെയെങ്കിലും തീര്‍ത്താന്‍ മതി കഥ കേള്‍ക്കണം എന്നായിരിക്കും ചിന്ത. സെറ്റില്‍ സുരാജുമുണ്ടായിരുന്നു. പുള്ളി കുറേയൊക്കെ കയ്യില്‍ നിന്ന് ഇടുമായിരുന്നു’. സോന നായര്‍ പറഞ്ഞു.

പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലും സോന അവതരിപ്പിച്ച കോമഡി കഥാപാത്രം കയ്യടി നേടിയിരുന്നു. എപ്പോഴും സെന്റിയായിട്ടുള്ള കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്ന് സോന പറഞ്ഞു. കോമഡി ആസ്വാദിക്കാറുണ്ടെങ്കിലും ചെയ്യാന്‍ പ്രയാസമാണ്. പിന്നെ മനസിലുള്ള ഒരുപാട് കഥാപാത്രങ്ങളേയും താരങ്ങളേയും മനസിലേക്ക് ആവാഹിച്ചാണ് ഒന്ന് ഇളകി ചെയ്തത്. ഇപ്പോള്‍ ആ സിനിമയിലെ എന്റെ ഭാഗങ്ങള്‍ വച്ച് കുട്ടികള്‍ റീല്‍സ് ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുമെന്നും സോന കൂട്ടിച്ചേര്‍ത്തു.

ലൊക്കേഷനില്‍ ദിലീപേട്ടന്‍ വരെ ചിരിച്ച് പോയിട്ടുണ്ടെന്ന് സോന പറഞ്ഞു. ദിലീപേട്ടന്റെ സജഷന്‍ ഷോട്ടിലായിരുന്നു തന്റെ രംഗം. ഞാന്‍ ഇപ്പുറത്ത് നിന്ന് അഭിനയിക്കുമ്പോള്‍ ദിലീപേട്ടന്‍ ചിരിക്കാന്‍ പാടുപെടുകയായിരുന്നു. അങ്ങനെ ആ രംഗം നാലഞ്ച് ടേക്ക് വരെ പോയി. സാധാരണ ഞാന്‍ അത്ര ടേക്ക് പോകാത്തതാണെന്നും സോന വ്യക്തമാക്കി. ഒരു കഥാപാത്രം തരുമ്പോള്‍ എന്താണ് മാക്‌സിമം കൊടുക്കാന്‍ സാധിക്കുക എന്ന് മാത്രമേ ആ നിമിഷം ചിന്തിക്കുകയുള്ളൂവെന്നും താരം വ്യക്തമാക്കി.

അഭിനയത്തില്‍ ഭര്‍ത്താവിന്റെ പിന്തുണ വളരെ വലുതാണ്. വിവാഹം കഴിഞ്ഞിട്ട് ഞങ്ങള്‍ ഇരുപത്തിയഞ്ചു വര്ഷം പൂര്‍ത്തിയാക്കി. സില്‍വര്‍ ജൂബിലിയൊക്കെ അടിച്ചു പൊളിച്ചു. ഈ ഒരു 25 വര്‍ഷം എന്നെ പുഷ് ചെയ്തു ജോലിക്ക് വേണ്ടി പറഞ്ഞു വിടുന്നത് അദ്ദേഹമാണ്. അടുക്കളയില്‍ നില്‍ക്കേണ്ട ആളല്ല എന്ന് പുള്ളി എപ്പോഴും പറയും. ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് ഒരു താല്‍പര്യവുമില്ല. അതാണ് അദ്ദേഹം വരാതെ ഇരിക്കുന്നത്.

സോന ഡിവോഴ്‌സിയാണോ, ഭര്‍ത്താവിനെ കാണാറേ ഇല്ലല്ലോ എന്നു പലരും പറയാറുണ്ട്. ഇത് കണ്ടിട്ട് എവിടെ എങ്കിലും വരണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. ലവ് കം അറേഞ്ച്ഡ് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരു ഷോര്‍ട്ട് മൂവി ചെയ്യാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി ഞാന്‍ കാണുന്നത്. ഒരേ സമയം ഞങ്ങള്‍ രണ്ടുപേരും കണ്ണുകള്‍ കൊണ്ട് പ്രോപ്പോസ് ചെയ്തവരാണ്. അദ്ദേഹം എന്റെ ക്രൈം പാര്‍ട്ണര്‍ ആണെന്നും നടി പറയുന്നു.

Written by Editor 3

നീ എത്ര ശക്തയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു; ധന്യയെ അഭിനന്ദിച്ച് ഭർത്താവ് ജോൺ…!

അലക്കും കുളിയും കഴിഞ്ഞു ഇനി ഒരു ധ്യാനം.. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ നിമിഷ, കിടിലൻ ഫോട്ടോസ് കാണാം