in

ന്യൂ ബോൺ ഫോട്ടോഷൂട്ടുമായി സ്നേഹ ശ്രീകുമാർ!!! കണ്മണിക്ക് കണ്ണു തട്ടാതിരിക്കട്ടെയെന്ന് സോഷ്യൽ മീഡിയ

മറിമായം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് സ്നേഹ ശ്രീകുമാർ. തന്മയത്വത്തോടെയുള്ള താരത്തിന്റെ അഭിനയം വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്.

പിന്നീട് അങ്ങോട്ട് നിരവധി പരമ്പരകളുടെ ഭാഗമാവുകയും ചെയ്തു. മറിമായം പരമ്പരയിലൂടെ തന്നെയാണ് താരത്തിന് ഏറ്റവും അധികം ആരാധകരെ നേടാൻ സാധിച്ചത്. പരമ്പരയിലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകുമാർ ആണ് താരത്തെ വിവാഹം ചെയ്തത്. ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രീകുമാർ വേഷമിട്ടിട്ടുണ്ട്

താരങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. സന്തോഷവാർത്ത താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ മലയാളം സിനിമയിലെ പിന്നാണി പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരായിരുന്നു താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ മകൻ ജനിച്ച ശേഷമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് താരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തത്. മകനെ കയ്യിൽ പിടിച്ച് നിൽക്കുന്ന സ്നേഹയുടെ ചിത്രവും ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരായിരുന്നു ചിത്രങ്ങൾക്ക് താഴെ കമന്റുകൾ അറിയിച്ച് രംഗത്ത് എത്തിയത്.താരങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഗർഭകാല വിശേഷം ഉൾപ്പെടെ താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

Written by amrutha

സെലിബ്രിറ്റി വെയിറ്റ് ലോസ് വാർത്തകൾ കാണുമ്പോൾ  എന്റെ വെയ്റ്റ് കുറയുന്നില്ലന്ന് പറഞ്ഞു വിഷമിക്കുന്ന പെണ്ണുങ്ങളെ!!! വൈറൽ പോസ്റ്റ്

10 കിലോ ഭാരം വരെ കഥാപാത്രത്തിന് വേണ്ടി  കുറച്ചു, ശേഷം ചിത്രത്തിൽ നിന്നും മാറ്റി: ദുരനുഭവം വെളിപ്പെടുത്തി ശാലിൻ സോയ