in

ഒമ്പതാം മാസത്തിൽ ശാസ്ത്രീയ നൃത്തം കളിച്ച് സ്നേഹ ശ്രീകുമാർ ; അമ്പരന്ന് സോഷ്യൽ മീഡിയ

മറിമായം എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സ്നേഹ ശ്രീകുമാർ. നിരവധി പരമ്പരകളിൽ അഭിനയിച്ച സ്നേഹ അമ്മയാവാനുള്ള ഒരുക്കത്തിലാണ്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കുന്നത്. ഒമ്പതാം മാസത്തിൽ നിറവയറിൽ നൃത്തം ചെയ്യുന്ന സ്നേഹയെയാണ് വീഡിയോയിൽ കാണാവുന്നത്.

കലാരംഗത്തിൽ നിന്നാണ് സ്നേഹ അഭിനയരംഗത്തേക്ക് എത്തുന്നത്. ശാസ്ത്രീയമായി നൃത്തവും കഥകളിയും പഠിച്ചിട്ടുള്ള സ്നേഹ നിരവധി കലോത്സവം വേദികളിൽ സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്. പിന്നീട് ആണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.അവിടെയും താരത്തിന് നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. നടൻ ശ്രീകുമാർ ആണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്.ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രിയങ്കരനാണ് ശ്രീകുമാർ. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അഭിനയിച്ച ഇരുവരും ഒരുമിച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

അടുത്തടയായിരുന്നു താരങ്ങൾ വളക്കാപ്പ് ചിത്രങ്ങൾ അടക്കം പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്തായാലും ഒൻപതാം മാസത്തിൽ നിറവയറുമായി നൃത്തം ചെയ്യുന്ന സ്നേഹിക് നിരവധി അഭിനന്ദനങ്ങളാണ് ആരാധകർ നൽകുന്നത്. ഇതിനുമുമ്പും പല സെലിബ്രിറ്റുകളും ഗർഭകാലത്ത് നൃത്തം ചെയ്ത വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം വളരെ പ്രാക്ടീസോടു കൂടി മാത്രമേ ഇത് ചെയ്യാവൂ എന്ന് പല താരങ്ങളും വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

View this post on Instagram

Shared post on