in

കുഞ്ഞ് ഉണ്ടായതിൽ പിന്നെ എല്ലാവരും ചേട്ടത്തിയമ്മ റോളിനാണ് എന്നെ വിളിക്കുന്നത്; ശിവദയുടെ പറയുന്നു

അഭിനയത്തെ റിട്ടയര്‍മെന്റ് ഇല്ലാത്ത ജോലിയാണെന്ന് ചിലരെങ്കിലും ട്രോളാറുണ്ട്. എന്നാല്‍, വിവാഹം കഴിയുന്നതോടെ കിട്ടുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരാറുണ്ടെന്ന് ചിലരെങ്കിലും തുറന്ന് സമ്മതിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് നടി ശിവദ. മലയാള സിനിമയിലെ മുന്‍ നിര നടിമാരില്‍ ഏറെ ശ്രദ്ധേയമായ താരമാണ് നടി ശിവദ.

ശ്രീലേഖ കെ. വി എന്നാണ് താരത്തിന് യഥാര്‍ത്ഥ പേര് എങ്കിലും ശിവദ എന്ന പേര് മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 2019 റിലീസ് ചെയ്ത കേരള കഫെ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. സിനിമയിലെ ക്യാരക്ടര്‍ ചെറുതായിരുന്നു എന്നതു കൊണ്ട്, കാര്യമായ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ശിവദയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ 2010 പുറത്തിറങ്ങിയ മഴ എന്ന ആല്‍ബം മലയാളി പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. എന്തോ മൊഴിയുവാനുണ്ടാകുമീ എന്ന ഗാനത്തിന് അന്നു മിന്നും പ്രേക്ഷകര്‍ ഏറെയാണ്.

ആല്‍ബത്തിലെ ശിവദയുടെ പ്രകടനം താരത്തിന് കൂടുതല്‍ സിനിമകളിലേക്ക് വഴി തുറന്നു. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രം ശിവദയ്ക്ക് ഒരു ടേണിങ് പോയിന്റ് ആയിരുന്നു. പിന്നീട് സീറോ, ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, രാമന്റെ ഏദന്‍ തോട്ടം, ശിക്കാരി ശംഭു, ചാണക്യ തന്ത്രം, മൈ സാന്റ, കൂടാതെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളിലൂടെ ശിവദ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

നടി ശിവദ വിവാഹിതയാണ്. താരത്തിന് ഒരു കുഞ്ഞും ഉണ്ട്. എന്നാല്‍ കുഞ്ഞ് ഉണ്ടായതിനുശേഷം നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് തനിക്ക് സിനിമയില്‍ നിന്നും ക്ഷണം ഒന്നും വരുന്നില്ല എന്നാണ് താരം പറയുന്നത്. കുഞ്ഞ് ഉണ്ടായതിനാല്‍ എനിക്ക് വരുന്ന വേഷങ്ങളില്‍ മിക്കതും ചേട്ടത്തിയമ്മ റോളിലേക്ക് ഉള്ളതാണ്. മലയാള സിനിമയില്‍ മാത്രമല്ല തമിഴ് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും തനിക്ക് വരുന്ന ഓഫറുകള്‍ ഇത്തരത്തില്‍ ഉള്ളതാണെന്നും താരം പറയുന്നു.

മലയാള സിനിമയില്‍ നടി കാവ്യാ മാധവന്റെ വിടവിലേക്കു മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ശിവദ. ഒടുവില്‍ പുറത്തിറങ്ങിയ ജിത്തു ജോസഫ് സംവിധാനം ചെയ്ത 12-ത് മാന്‍ ആണ് ശിവദയുടെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ശിവദയുടേത്. മഞ്ജു വാര്യര്‍ ജയസൂര്യ എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോ ആണ് താരത്തിന്റെ ഏറ്റവും പുതിയ മറ്റൊരു ചിത്രം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ താരമായ ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Written by admin

ഇത് ടോവിനോയുടെ നായികയല്ലേ? പൂളിൽ നീന്തിക്കളിച്ച് ശരണ്യ, കിടിലൻ വീഡിയോ കാണാം

ആദ്യം അമ്മ എതിർത്തു, പിനീട് മതം വില്ലനായി, എയർഹോസ്റ്റസും നർത്തകിയുമായ പ്രീതയുമായി രജിസ്റ്റർ മാരേജ്… നീയും ഞാനും സീരിയൽ താരം ഷിജുവിന്റെ യഥാർത്ഥ പ്രണയകഥ ഇങ്ങനെ