in , ,

എന്നന്നേക്കുമായുള്ള സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും തുടക്കം: നവ വധുവിനെ ചേർത്തുനിർത്തി ഷിയാസ് കരീം

Shias Karim holding his new bride

റിയാലിറ്റി ഷോ താരവും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്തഡോക്ടർ ആയ രഹനയാണ് താരത്തെ വിവാഹം ചെയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

നിരവധി താരങ്ങളാണ് ആശംസകളുമായി വന്നത്. തന്റെ ജീവിതത്തിലേക്ക് സ്വാഗതം എന്നൊക്കെ ആക്ഷൻ നൽകിക്കൊണ്ടായിരുന്നു വിവാഹം നിശ്ചയത്തിന് ചിത്രങ്ങൾ താരം പങ്കുവെച്ചത്. നിശ്ചയത്തിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് ഇരുപതാം തീയതി ആയിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്. അതുകഴിഞ്ഞ് നാല് ആഴ്ചകൾക്ക് ശേഷമായിരുന്നു താരം ചിത്രങ്ങൾ പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്തത്. വധു രഹനയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം കാസർഗോഡ് സ്വദേശിനിയായ യുവതി ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ ഷിയാസ് പങ്കിട്ടത്. ജിമ്മിൽ ട്രെയിനർ ആയിരുന്ന യുവതിയെ ഷിയാസ് പീഡിപ്പിച്ചു എന്നും പണം തട്ടിയെടുത്തു എന്നുമായിരുന്നു പോലീസിന് നൽകിയ പരാതി. വാർത്തയിൽ കഴമ്പില്ലെന്നും വ്യാജമാണെന്നും ഷിയാസ് മാധ്യമങ്ങളെയും അറിയിച്ചു.