in ,

ഗുരുസാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഒറ്റ ടെയ്ക്കില്‍ സംഭവിച്ച മാജിക് : ഷെല്ലി കിഷോര്‍

ടോവിനോ തോമസ് നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത കഥാപാത്രമാണ് തമിഴ് നടനായ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം . ഗുരു സോമസുന്ദരനൊപ്പം അഭിനയിച്ച് ശ്രദ്ധ നേടിയ മറ്റൊരും കഥാപാത്രം കൂടിയാണ് ടി.വി സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഷെല്ലി കിഷോര്‍ അവതരിപ്പിച്ച ഉഷ.

ചിത്രത്തില്‍ ഇരുവരും അവതരിപ്പിച്ച ചെറിയ കോമ്പിനേഷന്‍ സീന്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഷെല്ലി മനസ് തുറക്കുകയാണ്.ഗുരു സോമസുന്ദരവുമായുള്ള കോമ്പിനേഷന്‍ രംഗം ഒറ്റ ടെയ്ക്കില്‍ സംഭവിച്ച മാജിക്കായിരുന്നെന്ന് താരം ഇപ്പോൾതുറന്നുപറയുകയാണ്.

ഒരു പാട് ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയഗുരു സാറിനെ നേരത്തെ തനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും ഗുരു സാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഒറ്റ ടെയ്ക്കില്‍ സംഭവിച്ചതാണ് എന്നും തുറന്നു പറയുകയാണ്.

സൂപ്പർ ഹീറോയുടെ വേഷത്തിലാണ് ടോവിനോ ചിത്രത്തിലെത്തിയത്, സൂപ്പർ വില്ലനായാണ് ഗുരു സോമസുന്ദരം ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചെയ്തത്.നായകന് കൊടുക്കുന്ന ജനപ്രീതി തന്നെ ഗുരു സോമസുന്ദരം ചെയ്ത കഥാപാത്രത്തിനും ആരാധകർ നൽകിയത്.പടം പുറത്തിറങ്ങിയതിനു ശേഷം ഗുരു സോമസുന്ദരം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്എ ന്ന ചിത്രത്തിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Written by admin

ഞാനും നീയും ചേർന്നാൽ മൂന്ന്, ആദ്യത്തെ കണ്മണി ആണോ പെണ്ണോ, പാർവതി വിജയ്

സർജറി ചെയ്തിട്ടില്ല, സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രിയ താരം മഞ്ജു വാര്യർ