in ,

ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെട്ടു : ശാലിൻ സോയ

ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാറാണി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശാലിൻ സോയ.  ശാലിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത് മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ്. നിരവധി ഷോകളിലും ശാലിൻ തിളങ്ങിയിട്ടുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷമാണ് താരം അഭിനയരംഗത്തെത്തിയത് .നിരവധി നടിമാരുടെ ചെറുപ്പകാലം ശാലിൻ സോയ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വളരെയധികം വലിയ മേക്കോവറിൽ ശാലു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മേക്ക് ഓവറിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  നടി മനസ്സ് തുറക്കുകയാണ്.

എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിങ്ങ്, വിശുദ്ധൻ, റബേക്ക് ഉതുപ്പ് കിഴക്കേമല എന്നിങ്ങനെയുള്ള സിനിമികളിലൂടെ മലയാളസിനിമയിലെ അനിയത്തിക്കുട്ടിയായി നടി നിരവധി അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 68 കിലോയുള്ള, ബബ്ലി, ക്യൂട്ട് ലുക്കിൽ നിന്നും 55 കിലോയിലെ ഫിറ്റ് & ഹെൽതി ലുക്കിലേക്കുള്ള യാത്രയെക്കുറിച്ച് ആണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറന്നത് . സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ചിത്രങ്ങൾ എല്ലാം അപ്‌ലോഡ് ചെയ്യാറുണ്ട് .

എന്നാൽ പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകൾ പറഞ്ഞുതുടങ്ങി. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. പക്ഷേ, പിന്നീട് തനിക്ക് മത ബോധ്യപ്പെട്ടു തുടങ്ങി എന്നും പിന്നീട് തടി കുറയ്ക്കാൻ ഉള്ള ശ്രമമായി എന്നും താരം കൂട്ടിച്ചേർത്തു. ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെട്ടു തുടങ്ങിയെന്നും താരം തുറന്നു പറഞ്ഞു.

Written by admin

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താന്‍ എന്ത് സ്വപ്നം കണ്ടാലും അതില്‍ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു, സൂര്യ

എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്, അതാണ് ഏറ്റവും പ്രധാനം, വിധുവിനോട് ദീപ്തി