in , ,

ഷഫ്‌നയ്ക്ക് പിറന്നാൾ ഉമ്മ നൽകി സജിൻ, ആശംസകളുമായി സോഷ്യൽ മീഡിയ

Shafna Sajin birthday celebrations photos

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം.ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു.തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ,നവാഗതർക്ക്‌ സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം.സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്

പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ്‌ സജിൻ എത്തിയത്‌. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ്‌ ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു

പിറന്നാൾ ദിനത്തിൽ ഷഫ്‌നയ്ക്ക് സർപ്രൈസുമായെത്തിയിരിക്കുകയാണ് സജിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫ്‌നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിൻ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്‌ന കമന്റ് ചെയ്തത്.

Written by admin

asin daughter

സോഷ്യൽ മീഡിയയിൽ വൈറാലായി നടി അസിന്റെ മകൾ ആറിന്റെ പുത്തൻ വിശേഷം… !!

dimpal bhal manikuttan

ഡിബലിനെ കാണാൻ വേണ്ടി തിരുവനന്തപുരം മുതൽ കൊച്ചിവരെ ബൈക്ക് ഓടിച്ചു എത്തിയോന്ന് ആരാധകർ.. !!!