in

4 മാസം ഗർഭിണി: സന്തോഷ വാർത്ത അറിയിച്ച് മിനി സ്ക്രീൻ താരം അനുശ്രീ

മിനി സ്ക്രീൻ പരമ്പരകളിലൂടെ ബാല താരമായി വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രകൃതി എന്ന പേരിൽ അറിയപ്പെടുന്ന അനുശ്രീ. ക്യാമറാമാൻ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു, തുടർന്നു നടന്ന വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ സ്വാസിക അവതാരികയായി എത്തുന്ന അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥിയായി വന്ന അനുശ്രീ പ്രേക്ഷകരോട് ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. താരം ഗർഭിണിയാണ് എന്നതാണ് ആ വാർത്ത. നാലു മാസം ഗർഭിണിയായി ഇരിക്കുകയാണെന്ന സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്.

പ്രണയ ബന്ധത്തിൽ ഏറ്റവുമധികം പ്രശ്നം അമ്മയായിരുന്നു , എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് അമ്മ തിരികെ വരും എന്നാണ് ഷോയിലൂടെ പറഞ്ഞത്. വീട്ടുകാർ സമ്മതിക്കാത്ത തുടർന്ന് രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങി പോയി വിവാഹം ചെയ്യുകയായിരുന്നു ,എന്നും അറിയിച്ചു.
വിവാഹത്തിനുശേഷം താരങ്ങളുടെ നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരും നിരവധി ഷോകളിൽ അതിഥികളായി എത്തിയിരുന്നു. സന്തോഷവാർത്ത ആരാധകരും ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.വിവാഹത്തിന് ശേഷം അഭിനയിക്കാൻ വിഷ്ണുവിന് എതിർപ്പില്ലായിരുന്നുവെന്നും അഭിനയലോകത്ത് നിന്ന് മാറാൻ പറ്റില്ലെന്നും താരം പറയുന്നു.

Written by admin

നിറവയറിലുള്ള അനിയത്തി കുട്ടിക്ക് ഒപ്പം പേളിയും നിലയും: ആശംസകളുമായി ആരാധകർ

ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു, ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്, കോവിഡ് അനുഭവങ്ങളുമായി ആര്യ