in

നല്ല ഒരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് ഞാൻ ഇത്രയൊക്കെ ആയത്, താൻ പിന്നിട്ട കഷ്ടപാടുകളെ കുറിച്ച് രസ്‌ന തുറന്ന് പറയുന്നു

മലയാളി വീട്ടമ്മമാരുടെ എക്കാലത്തേയും പ്രിയപ്പെട്ട സീരിയല്‍ താരമാണ് നടി രസ്‌ന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരേ സമയം സീമയായും അരുണയായും എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് രസ്‌ന. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന രസ്‌ന ഇപ്പോള്‍ സമ്പൂര്‍ണ കുടുംബിനി ആയി മാറി കഴിഞ്ഞു. ദേവനന്ദയുടേയും വിഘ്നേഷിന്റെയും അമ്മയാണ് ഇപ്പോള്‍ രസ്‌ന എന്ന സാക്ഷി.

ആറാം ക്ലാസ് മുതല്‍ അഭിനയ രംഗത്ത് എത്തിയ രസ്‌നയെ ഇപ്പോഴും മലയാളികള്‍ക്ക് ഇഷ്ടമാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് നടി ഒരേ സമയം സീമയായും അരുണയായും എത്തുന്നത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിള്‍ റോളില്‍ അവതരിപ്പിക്കാന്‍ അന്ന് രസ്‌ന കാണിച്ച മിടുക്ക് ഇന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇപ്പോഴും നടിയുടെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് നടിയുടെ അഭിമുഖ വീഡിയോ ഇത്രയും വൈറലായതിന് പിന്നില്‍.

ഗായിക റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കുടുംബത്തെകുറിച്ചുള്ള രസ്‌നയുടെ വെളിപ്പെടുത്തലാണ് വൈറലായത്. അമ്മയും അനുജത്തിയും ആണ് കൂടെയുള്ളത്. പല സ്ഥലത്തും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛന്‍ വെളിയില്‍ ആണെന്നും, അല്ലെങ്കില്‍ ഇവിടെ ഉണ്ട്. ബിസിനെസ്സ് ആയതുകൊണ്ട് കൂടെ നില്‍ക്കുന്നില്ല. എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണെന്ന് രസ്‌ന വെളിപ്പെടുത്തി.

വിവാഹത്തോടെ പേരിലും മാറ്റം വരുത്തി എങ്കിലും മലയാളികളുടെ പ്രിയ നടിയാണ് ഇപ്പോഴും രസ്‌ന. ഇത് വരെയും ഞാന്‍ പറയാതിരുന്നത്, പതിനാലാം വയസ്സില്‍ ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങള്‍ മാത്രമുള്ള സ്ഥലത്ത് ആണ്‍ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു. അച്ഛന്‍ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു. അതില്‍ കുഞ്ഞുങ്ങളായിട്ട് ജീവിക്കുന്നുണ്ട്. ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും സെപ്പറേറ്റ് ആയത്. അവിടെ നിന്നും തിരുവന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍ വാടകവീട്ടിലേക്ക് ആണ് ഷിഫ്റ്റ് ചെയ്തത്. ഒരു സ്പൂണ്‍ തൊട്ട് വാങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ സീരിയല്‍ തീരുന്നു.

രണ്ടാമത്തെ സീരിയല്‍ ആയിട്ടില്ല. ഇനി മുന്‍പോട്ട് എങ്ങനെ എന്ന ചോദ്യചിഹ്നമായിരുന്നു എന്റെ മുന്‍പില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ സെല്ഫ് ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നുമാണ് ഞാന്‍ ഇത്രയൊക്കെ ആയത്. ഇതിന്റെ ഇടയില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നു എന്ന് കണ്ടപ്പോള്‍ അച്ഛന്‍ വിളിക്കുകയും ചെയ്തു.

അഭിനയത്തില്‍ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലര്‍ പറയുന്നു. പക്ഷെ ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ് ഞാന്‍ തള്ളി കളയേണ്ടത്. എനിക്ക് നല്ലൊരു സീരിയലും ഒന്നും ഉണ്ടായിരുന്നില്ല അപ്പൊ എന്ത് കണ്ടിട്ട് ഞാന്‍ തള്ളി കളയണം രസ്‌ന ചോദിക്കുന്നു. ഞാന്‍ എന്താണ് എന്റെ അവസ്ഥ എന്താണ് എന്ന് അറിയുന്ന ആളായിരിക്കും എന്റെ ജീവിതത്തിലേക്ക് കടക്കുന്നത് എന്നും രസ്‌ന അന്ന് ഷോയില്‍ വച്ച് പറഞ്ഞിരുന്നു. രസ്‌നയുടെ ഈ വീഡിയോ മലയാളി വീട്ടമ്മമാര്‍ തന്നെയാണ് വൈറലാക്കിയത്. ഇന്നും താരത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് അവര്‍.

Written by admin

മെഡിക്കൽ സ്റ്റോറിൽ പോയി ഒരു പെണ്ണ് കോണ്ടം ചോദിച്ചാൽ, പിന്നീട് അത് നാട്ടിൽ മുഴുവൻ പാട്ടാകും, അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം

ഒരു കാലത്ത് മലയാളി സീരിയൽ – സിനിമ പ്രേഷകരുടെ ഇഷ്ട നടി, പിന്നീട് സീരിയൽ ലോകത്തു നിന്നും പിന്മാറി, പ്രിയ നടി അഞ്ജു അരവിന്ദിന്റെ ജീവിത്തത്തിൽ സംഭവിച്ചത് ഇങ്ങനെ