in ,

ഞാൻ നിന്നെ സ്നേഹിക്കുന്നു, സംയുക്തക്ക് ആശംസകളുമായി സുഹൃത്തുക്കൾ

പ്രിയ താരം സംയുക്ത വർമ്മക്ക് പിറന്നാളാശംസകൾ നേർന്ന് സുഹൃത്തുക്കൾ. സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയരും ഗീതുമോഹൻദാസും പങ്കുവച്ച കുറിപ്പുകളും ചിത്രങ്ങളുമാണ് ശ്രദ്ധേയം. ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും.

ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ’– മഞ്ജു കുറിച്ചു. എന്റെ ഡാർലിങ് വർമയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ഗീതുവിന്റെ ആശംസ. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശംസകൾക്ക് നന്ദിയുണ്ടെന്ന് പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ച് സംയുക്തയും കുറിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത മേനോനും ബിജു മേനോനും. വളരെ കുറച്ച് സിനിമകളിൽ മാ്തരമേ സംയുക്ത വർമ്മ അഭിനയിച്ചിട്ടുള്ളു. എന്നാൽ ചെയ്ത സിനിമകളെല്ലാം ജനപ്രിയ ചിത്രങ്ങളായിരുന്നു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയിൽ നിന്നും മാറി നിന്നത്. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സംയുക്ത താരമാണ്. യോഗ അഭ്യാസി കൂടിയായ സംയുക്തയുടെ വിശേഷങ്ങൾ ഒക്കെയും അതി വേഗം വൈറൽ ആകാറും ഉണ്ട്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വർമ്മയും കണ്ടുമുട്ടുന്നത്.ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമ ശ്രദ്ധേയമായിരുന്നു.

Written by admin

കുഞ്ഞിനെ ഏറ്റുവാങ്ങി അർജുൻ :  ആശംസകളുമായി ആരാധകർ

കോടിശ്വരനായ അച്ഛനുണ്ടായിട്ടും തുണി വാങ്ങാൻ കഷ്ടപ്പാടാണല്ലോ: പ്രാർത്ഥനയ്ക്ക് സൈബർ ആക്രമണം