in ,

മകന്‍റെ പിറന്നാള്‍ ആഘോഷമാക്കി സംവൃത; ചിത്രങ്ങള്‍

Samvrutha Sunil

മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ആദ്യത്തെ കണ്‍മണിയുടെ ആറാം പിറന്നാളാണിന്ന് എന്ന വിശേഷമാണ് സംവൃത ഇന്ന് പങ്കുവയ്ക്കുന്നത്. അഗസ്ത്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സംവൃത.

കഴിഞ്ഞദിവസമായിരുന്നു ഇളയമകന്‍ രുദ്രയുടെ ഒന്നാം പിറന്നാള്‍. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന്‍ രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന്‍ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂണ്‍ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നല്‍കിയതെന്നും സംവൃത പറഞ്ഞിരുന്നു.

Written by admin

meera nandan

ഉണ്ണിക്കൊപ്പം മീര നന്ദൻ, ഫോട്ടോ വൈറൽ

Ahana krishna

വിജയ്‌യുടെ ‘കുട്ടി സ്റ്റോറി’ പാട്ടിനൊപ്പം താളം പിടിച്ച്‌ അഹാന;വീഡിയോ