in ,

ഇൻസ്റ്റഗ്രാം തുടങ്ങിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് സെക്സി സാമിനെ:  പക്ഷേ സംഭവിച്ചത് മറ്റൊന്ന്:  നടി സമീറ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന മിന്നും താരമായിരുന്നു സമീറ.  സൂപ്പർതാരങ്ങളോടൊപ്പം കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു നടിക്ക് ഉണ്ടായിരുന്നത്. ഹിറ്റുകൾക്ക് പിന്നാലെ ഹിറ്റുകൾ ആയിരുന്നു സമീറ വാരിക്കൂട്ടിയത്. ഏറെ കാലമായി താരം അഭിനയരംഗത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

നീണ്ട ഒരു ഇടവേളക്ക് ശേഷം താരം  തിരിച്ചുവരികയാണ്. സിനിമയിലൂടെ അല്ല സോഷ്യൽ മീഡിയയിലൂടെ ആണെന്ന് മാത്രം. സോഷ്യൽ മീഡിയയിൽ സമീറയെ കണ്ടപ്പോൾ ആരാധകർ ആദ്യം ഒന്ന് അമ്പരന്നു. ആദ്യം കണ്ട രൂപത്തിലും ഭാവത്തിലും ഒന്നുമായിരുന്നില്ല താരമുണ്ടായിരുന്നത്. പ്രേക്ഷകർ സമീറയുടെ തിരിച്ചുവരവ് ആഘോഷിക്കുമ്പോൾ രണ്ടു മക്കളുടെ അമ്മയാവുകയും ചെയ്തിരുന്നു.

മുടികളിൽ വെള്ള വരകൾ വരെ വീണു തുടങ്ങി. പക്ഷേ കൂടുതൽ ആത്മവിശ്വാസത്തോട് കൂടിയാണ് സമീറ പ്രേക്ഷകരുമായി സംസാരിച്ചത്. മെസ്സി മോം എന്നാണ് സമീറ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്. തിരിച്ചുവരാനും വീണ്ടും സംസാരിക്കാനും തീരുമാനിക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ വൈകിയാണ് എത്തുന്നത്.

ഞാൻ എന്തിനെയാണ് നേരിടാൻ ഒരുങ്ങുന്നത് അതുതന്നെയാണ് നടന്നത്. എല്ലാം പെർഫെക്റ്റ് സൗന്ദര്യവും ബെസ്റ്റ് ഫിൽറ്ററും ആയിരുന്നു. എനിക്ക് വല്ലാത്ത അസ്വസ്ഥതകൾ തോന്നിയിരുന്നു. സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. അതിനാൽ ചില താരങ്ങളെയും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഏജൻസികളെയും ഒക്കെ ഞാൻ ബന്ധപ്പെട്ടിരുന്നു.

എൻറെ ബോഡി ഇമേജിനെ പറ്റിയുള്ള ആശങ്കകൾ ആദ്യം ഉണ്ടായിരുന്നു. മെലിഞ്ഞിട്ടാണോ തടിച്ചിട്ടാണോ എന്ന് പോലും എനിക്ക് തിരിച്ചറിയപ്പെപെടാൻ സാധിച്ചിരുന്നില്ല. ഇന്ന് ഞാൻ എന്താണെന്നുള്ള പൂർണമായ ബോധ്യം എനിക്കുണ്ട്. ഇൻസ്റ്റഗ്രാമിൽ ഞാൻ ആദ്യം അക്കൗണ്ടുകൾ തുടങ്ങിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഒരു സെക്സി സാമിനെ ആയിരുന്നു. പക്ഷേ അവർ അവരുടെ ആകാംഷ അപ്പാടെ തെറ്റിച്ചു കൊണ്ടായിരുന്നു എൻറെ പുതിയ ചിത്രങ്ങൾ ഞാൻ പങ്കുവെച്ചത്. സമീറ പറയുന്നു

Written by amrutha

ഇനി പട്ടുപാവാടയുടെ സമയം: ഓണക്കാലത്തെ വരവേറ്റ് മീനാക്ഷി: പുത്തൻ ചിത്രങ്ങളിതാ

മുടി മുറിച്ചശേഷം ജീവിതം അടിപൊളിയായി തോന്നുന്നു!!! പുതിയ മേക്കോവറുമായി നടി ഭാമ