in

അന്ന് ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്, തുറന്നു പറഞ്ഞ് രശ്മി അനിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രശ്മി അനില്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. കോമഡി സ്‌കിറ്റുകളുടെയും ഭാഗമായി സ്റ്റേജില്‍ എത്താറുണ്ട് താരം. മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ രശ്മി നേടിയിട്ടുണ്ട്.

ചെറുപ്പം മുതല്‍ അഭിനയത്തോടുണ്ടായിരുന്ന താത്പര്യമാണ് പിന്നീട് വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും രശ്മിയെ എത്തിച്ചത്. രശ്മിയുടെ കോമഡി കൗണ്ടറുകളിലൂടെ മാത്രമല്ല താരത്തെ പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. മൂക്കിന് മുകളിലെ മറുകും കാരണമാകാറുണ്ട്. അത്തരത്തില്‍ ഉണ്ടായ ചില സന്ദര്‍ഭങ്ങളെ കുറിച്ചും മറുക് ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ നീക്കം ചെയ്യാന്‍ ഓപ്പറേഷന് തയ്യാറായതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മി അനില്‍. ‘ഒരിക്കല്‍ ആ മറുക് എടുത്ത് കളയാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.’

‘ഡോക്ടറെ കാണിച്ചപ്പോള്‍ ചെറിയൊരു ഓപ്പറേഷന്‍ വേണ്ടി വരും. കുറച്ച് ഗ്രോത്ത് ഉണ്ട്. അതിന് വേണ്ട് ബ്ലഡ്ഡ് ടെസ്റ്റ് ചെയ്ത് വരാന്‍ പറഞ്ഞു. അന്ന് തന്നെ അത് കീറി എടുക്കാം എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ ബ്ലെഡ് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ലാബിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ഉണ്ട് ഒരുപാട് ആളുകള്‍ അങ്ങോട്ടേക്ക് ഓടി വരുന്നു. എന്നെ കാണാനായിരിയ്ക്കും എന്ന് ഏട്ടന്‍ പറഞ്ഞിട്ട് ഞാന്‍ വിശ്വസിച്ചില്ല. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചോദിച്ചു എന്താ, എന്താ പ്രശ്നം. അകത്ത് ഇരിക്കുന്നത് മൂക്കിന് മുകളില്‍ മറുക് ഉള്ള ഒരാളാണോ അതെ എന്ന് മറുപടി വന്നു. അന്ന് ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്. പിന്നീട് മറുക് എടുക്കുന്നില്ലേ എന്ന് ചോദിച്ച് ഡോക്ടര്‍ വളിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് അവിടെ നിന്നോട്ട് എന്ന് ഞാന്‍ പറയും’ രശ്മി പറഞ്ഞു.

Written by admin

ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്: അനുശ്രീ

ചാർമിനാറിന്റെ ഭംഗി ഒപ്പിയെടുത്ത് സംയുക്ത: തെലുഗു ചിത്രത്തിന് ആശംസകളുമായി ആരാധകർ