in ,

നൂബിന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, മീര ചേച്ചി വീഡിയോയില്‍ വരാത്തതിന് കാരണം അതാണ്, കുടുംബവിളക്കിലെ സഞ്ജന

kudumbavilakku serial

മലയാളികളുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. പരമ്പരയില്‍ സഞ്ജനയും പ്രതീഷും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ ഉദ്വേഗഭരിതമായ രംഗങ്ങളില്‍ എത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ പരമ്പരയെ കുറിച്ചും മറ്റും രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രേഷ്മ.

സീരിയല്‍ വിശേഷം എന്തൊക്കെയാണ്? എന്ന ചോദ്യത്തിന് പ്രതീഷുമായിട്ടുള്ള കല്യാണം കഴിഞ്ഞു, ഹാപ്പിയായിട്ട് പോകുന്നു ഇപ്പോള്‍. ഇനി മുതല്‍ ശ്രീനിലയത്തിലുണ്ടാകുമെന്നായിരുന്നു സഞ്ജനയുടെ മറുപടി. അതേസമയം കുറേപ്പേര്‍ പരമ്പരയിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിനെക്കുറിച്ച് രേഷ്മയോട് ചോദിക്കുക്കുന്നുണ്ട്. ഇതിനും താരം മറുപടി പറയുന്നുണ്ട്. ഒത്തിരിപേര്‍ പറഞ്ഞു നൂബിന്‍ ചേട്ടനെക്കുറിച്ച് പറയൂ, പ്രതീഷിനെക്കുറിച്ച് പറയൂ എന്നൊക്കെ. നൂബിന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ ഭയങ്കര കൂട്ടാണ്. പാവമാണ്. ഭയങ്കര സപ്പോര്‍ട്ടിംഗ് ആണെന്നായിരുന്നു നടി പറഞ്ഞത്.

എന്തുകൊണ്ടാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മീര വീഡിയോയില്‍ വരുന്നില്ലെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്. ഇതും സ്ഥിരമായിട്ട് വരുന്ന ചോദ്യമാണ്. മീര ചേച്ചി എന്താണ് വീഡിയോയില്‍ വരാത്തത് എന്നത്, മോനുണ്ട്, മോന്റെ കാര്യം നോക്കണം. സെറ്റില്‍ വന്നാലും. പിന്നെ ഷൂട്ടിന്റെ തിരക്ക്. അങ്ങനെ ബിസിയായി പോകുന്നതാണെന്നാണ് ഇതിന് രേഷ്മ നല്‍കുന്ന മറുപടി. തന്റെ കഥാപാത്രത്തെ ഇനി കുടുംബവിളക്കില്‍ മുഴുനീളം കാണാം. പ്രതീഷിന്റെ കൂടെയല്ലേ അപ്പോള്‍ വീട്ടില്‍ തന്നെയുണ്ടാകുമെന്നും താരം പറയുന്നു.

പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹത്തിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അമ്മ സുമിത്രയ്ക്കും അച്ഛച്ഛനും ശ്രീയങ്കിളിനും മുന്നില്‍ വച്ചാണ് പ്രതീഷ് സഞ്ജനയുടെ കഴുത്തില്‍ താലി കെട്ടുന്നത്. അങ്ങനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച പ്രതീഷിന്റേയും സഞ്ജനയുടെ വിവാഹം മംഗളമായി തന്നെ നടന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Written by admin

deepthi vidhu prathap

തടി വെച്ചല്ലോ, കറുത്തുപോയല്ലോ എന്ന് പറയുന്നവരോട് :  ദീപ്തി വിധുപ്രതാപ്

anikha surendran

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ ലുക്ക്‌… പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ചു കുട്ടി താര സുന്ദരി അനിഖ സുരേന്ദ്രൻ… ചിത്രങ്ങൾ കാണാം…. !!!