in

പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം സൗന്ദര്യബോധം കൂടുതൽ എന്നെ ചിന്തിക്കുന്നവളാക്കി : മാറ്റങ്ങൾ അനിവാര്യമാണ് എന്ന് രഞ്ജു രഞ്ജിമാർ

പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ജീവിതകഥ ആരാധകർ ഏറ്റെടുക്കുകയാണ് .വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികൾ ഒക്കെ രഞ്ജുവിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഒരു ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജിമാർ തന്നെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. 2019 കാലത്ത് സൗന്ദര്യത്തിന് താൻ അത്രമാത്രം പ്രാധാന്യം നൽകിയിരുന്നില്ല എന്നും ഇപ്പോൾ താൻ ഏറെ മാറിയിട്ടുണ്ട് , ഇപ്പോൾ പൂർണമായും ഒരു പെണ്ണായി എന്നും താരം വ്യക്തമാക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്നിലെ സൗന്ദര്യബോധം എന്നെ കൂടുതൽ കൂടുതൽ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാൻ ഞാൻ തേടി എന്നാൽ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഞാൻ കൂലിവേല ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സുകൊണ്ട് പെണ്ണാണ്, ശരീരംകൊണ്ട് ആകാൻ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു എന്നും താരം സോഷ്യൽ മീഡിയയിലൂടെ എഴുതി

കുറിപ്പ്:

മാറ്റങ്ങൾ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റ പെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്, അതിൽ വിമർശനങ്ങൾ ഉണ്ടാകാം, പരിഹാസങ്ങൾ ഉണ്ടാകാം, കളിയാക്കൽ ഉണ്ടാകാം, ചിലയിടങ്ങളിൽ നിന്ന് പ്രോത്സാഹനവും, ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് പൊരുതുന്നതാണു നമ്മുടെ ജീവിതം എന്നത്,വർഷങ്ങൾക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്നിലെ സൗന്ദര്യബോധം എന്നെ കൂടുതൽ കൂടുതൽ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാൻ ഞാൻ തേടി എന്നാൽ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഞാൻ കൂലിവേല ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സുകൊണ്ട് പെണ്ണാണ്, ശരീരംകൊണ്ട് ആകാൻ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു,

കാലങ്ങൾ ഒരുപാട് പോയി, പലയിടങ്ങളും, പല കാഴ്ചകളും കണ്ടു ഇവിടം വരെ എത്തി നിൽക്കുമ്പോൾ അൽഭുതം തോന്നാറുണ്ട്, അഞ്ചുവയസ്സിൽ അമ്മയോട് പറഞ്ഞു അമ്മയെ ഞാൻ പെണ്ണാണെന്ന്, അന്നമ്മ ചിരിച്ചുകൊണ്ട് നിന്ന് ഒരുപക്ഷേ ആ ചിരി എന്റെ കുട്ടിത്തം കണ്ടിട്ടാകാം, കാലം പോകെ എല്ലാവർക്കും മനസ്സിലായി സ്ത്രീകയിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം എന്ന്, പക്ഷേ കുടുംബം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്വം ഞാൻ സ്വയം ഏറ്റെടുത്തു, സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോൾ മാത്രമാണ് സർജറി യെക്കുറിച്ച്, മറ്റും ഞാൻ ചിന്തിച്ചു തുടങ്ങുന്നത്, ഒപ്പം ഇത്രയും കാലം ശ്രദ്ധിക്കാതിരുന്ന എന്റെ ചർമ്മത്തെ സംരക്ഷിക്കാനും ഞാൻ തുടങ്ങി, എന്റെതായ രീതിയിൽ ചില പൊടിക്കൈകൾ, ഡോക്ടർ അഞ്ജന മോഹന്റെ നേതൃത്വത്തിൽ skin ട്രീറ്റ്മെന്റ്, ലേസർ ട്രീറ്റ്മെന്റ് ഇവയൊക്കെ ചെയ്ത തുടങ്ങി ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു, പണ്ട് എന്നെ നോക്കി പരിഹസിച്ചവരോടും വിമർശിച്ചവരോടും നന്ദി മാത്രം കാരണം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണല്ലോ എന്നിലെ ഈ മാറ്റത്തിന് മുൻകൈയെടുത്തത്,
അതെ പൊരുതാൻ ഉള്ളതാണ് നമ്മുടെ ജീവിതം, പൊരുതി നേടുന്നത്‌ യാഥാർത്ഥ്യങ്ങൾ ആകണം എന്ന് മാത്രം, സൗന്ദര്യം നമ്മുടെ മനസ്സിൽ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളിൽ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും.

എന്നാലും ചിലയിടങ്ങളിൽ ഇന്നും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും പണത്തിന്റെ പേരിലും മാറ്റിനിർത്തലുകൾ കണ്ടുവരുന്നു,
നമ്മുടെ ശരീരത്തിൽ നിറം കൂട്ടുക എന്നതിനേക്കാളുപരി ആരോഗ്യമുള്ളതും even color ഉം നമുക്ക് വേണ്ടത് അതിനുവേണ്ടി നമ്മൾ ഒന്ന് പരിശ്രമിച്ചാൽ മതി അൽപസമയം നമ്മുടെ ചർമ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാം,ഞാൻ എന്നെ തന്നെ പ്രയിക്കുന്നു

Written by admin

കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ അവര്‍ അവിടെ പിടിച്ചുനിര്‍ത്തി, നേരിട്ട റാംഗിംഗിനെ കുറിച്ച് മമിത ബൈജു

പ്രണയം അച്ഛനോടും അമ്മയോടും പറയാൻ പേടിയായിരുന്നു. എന്നാൽ അവർ എതിരൊന്നും പറഞ്ഞില്ല, രാവിലെ ഹിന്ദു കല്യാണമായിരുന്നു- ശ്രുതി