in ,

റെബേക്കയ്ക്ക് സമ്മാനവുമായി ശ്രീജിത്ത്, വേണ്ടായിരുന്നു എന്ന് നടി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് റെബേക്ക സന്തോഷ്. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്തും റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം താരം വീണ്ടും അഭിനയ രംഗത്ത് സജാവമായി. കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് റബേക്ക. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകാറുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റെബേക്കയുട പുതിയൊരു വീഡിയോയാണ്. ഭര്‍ത്താവ് ശ്രീജിത്തിനോടൊപ്പമുള്ളതാണ് വീഡിയോ.’റെബേക്കയെ കാണുന്ന ശ്രീജിത്ത് ഒരു വാടിയ പൂവ് നല്‍കുകയാണ്. വാടിയ പൂവോ എന്ന് ചോദിക്കുന്ന റെബേക്കയോട് രാവിലെ മേടിച്ച് വച്ചതാണ് മഴത്ത് വാടി പോയതാണെന്നാണ് ശ്രീജിത്ത് പറയുന്നു. റോസാ പൂവ് മഴയത്ത് വാടിയോ എന്ന് മറു ചോദ്യം റെബേക്ക ചോദിക്കുന്നു. റോസപ്പൂവ് മഴത്തും വാടുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഇവരുടെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ കമന്റുമായി എത്തിയിട്ടുണ്ട്. വളരെ ക്യട്ടായിട്ടുണ്ട് എന്നാണ് എലീന പറയുന്നത്. കൂടാതെ റൊമാന്‍സില്‍ മാറ്റമുണ്ടെന്നും പറയുന്നുണ്ട്.

നേരത്തെ ശ്രീജിത്ത് പങ്കുവെച്ച ഒരു വീഡിയോയും വൈറല്‍ ആയി മാറിയിരുന്നു. വിവാഹ സങ്കല്‍പ്പം വേര്‍ഷന്‍ 2 എന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീജിത്ത് അന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കണ്ണാ സമയം 8 മണിയായി എഴുന്നേറ്റേ, അതേയ് ഈ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലേ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയൊക്കെയായിട്ട് വന്നിട്ട് മുന്നില്‍ നില്‍ക്കണം, അതാണ് കേരളീയ സംസ്‌കാരം എന്ന് പറഞ്ഞ് റെബേക്കയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ശ്രീജിത്തിന്റെ ശബ്ദമാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. എഴുന്നേല്‍ക്കാന്‍ മടിച്ച് കട്ടിലില്‍ കിടക്കുന്ന റെബേക്കയേയുമാണ് വീഡിയോയില്‍ കാണുന്നത്. താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അന്ന് വൈറലായിരുന്നു.

നവംബര്‍ 1 ന് ആയിരുന്നു റെബേക്കയും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാവുന്നത് . റെബേക്ക- ശ്രീജിത്ത് വിവാഹത്തിന് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷമാക്കുകയായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇവയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വവാഹനിശ്ചയം നടക്കുന്നത്.

Written by admin

ആദ്യം നല്ലൊരു ജോലിയ്യായി വാ, മിമിക്രി താരത്തിന് മകളെ കെട്ടിച്ചു തരില്ല. പിന്നെ ഒന്നും നോക്കിയില്ല ചാന്ദിനിയുമായി ഒളിച്ചോടി.. മനസ്സ് തുറന്ന് ഷാജു ശ്രീധർ…

ആദ്യ സീരിയലിലെ സംവിധായകന്‍ വളരെ മോശമായി പെരുമാറി പുറത്താക്കി, കുടുംബവിളക്കിലെ അനിരുദ്ധ്