in ,

അവർ എന്നെ കണ്ടിരുന്നത് ദൈവത്തെ പോലെയാണ്, തുറന്നു പറഞ്ഞ് രജിഷ വിജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. മലയാളത്തിന് പുറമെ ഇപ്പോൾ തമിഴിലും താരം സജീവമാവുകയാണ്. ധനുഷിന്റെ നായികയായി കർണൻ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. ഇപ്പോൾ മലയാളസിനിമയും തമിഴ് സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് നടി ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

രജിഷയുടെ വാക്കുകൾ ഇങ്ങനെ, ‘തമിഴ്‌നാട്ടിൽ പ്രേക്ഷകർ നമ്മളെ കാണുന്നത് ദൈവത്തെ പോലെയാണ്. അവരെ സംബന്ധിച്ച് കല ദൈവം തന്ന വരദാനമാണ്. അതുകൊണ്ട് തന്നെ കലാകാരൻമാരെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടാണ് അവർ നമ്മളെ റെസ്‌പെക്ട് ചെയ്യുന്നത് . തമിഴ്‌നാട്ടിൽ ഷൂട്ടിംഗിന് പോകുമ്‌ബോൾ അവർ നമ്മളെ ബഹുമാനത്തോടെ ‘അമ്മാ’ എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേൾക്കുമ്‌ബോൾ തന്നെ എത്രത്തോളം റെസ്‌പെക്ട് അവർ നമുക്ക് തരുന്നുണ്ടെന്ന് മനസ്സിലാവും.

‘തമിഴ് സിനിമാ ഇൻഡസ്ട്രി കംപാരിറ്റീവ്‌ലി വളരെ വലുതാണ്. ഒരുപാട് തിയേറ്ററുകൾ അവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതൽ ഉണ്ടാവുന്നത്. സാധാരണക്കാരിയായിരുന്ന തന്നെ ഒരു നടിയാക്കിയത് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ അണിയറ പ്രവർത്തകർ ആണ്. എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുൾ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്. അതേമസയം സാധാരണ പറയും പോലെ നീ ജീവിച്ചാൽ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലെന്നും . ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിർദേശങ്ങൾ അവരെനിക്ക് തന്നിരുന്നു.

എനിക്ക് കൃത്യമായ വർക്ക്‌ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോർമൽ പേഴ്‌സൺ എന്ന നിലയിൽ നിന്നും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണ്. ആ സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂ, അവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാൻ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടർ ആവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കിയതും അതേ സപ്പോർട്ട് കൊണ്ടാണ്.

Written by admin

എല്ലാംകഴിഞ്ഞ് അവസാനം മാത്രമാണ് തന്റെ ശരീരത്തെ കുറിച്ച് ഓർക്കുന്നത് .. നിത്യ മേനോൻ… !!!

പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ, ശാന്തിവിള ദിനേശ്