in

എഴുതി തള്ളപ്പെടാമായിരുന്ന എന്റെ ഉയർച്ചയ്ക്ക് കാരണം ഭർത്താവ് മുസ്തഫ ആണ്, മുസ്തഫ തന്റെ ഭാഗ്യം ആണെന്ന് നടി പ്രിയാ മണി..!

ഭർത്താവാണു തന്റെ എല്ലാ വിജയങ്ങൾക്കും ഉയർച്ചകൾക്കും പിന്നിലെന്നു വെളിപ്പെടുത്തിയിരിക്കുകയാണു നടി പ്രിയാ മണി. പലപ്പോഴും പിന്നോട്ടു പോകുമായിരുന്ന തന്നെ പിടിച്ചു നിർത്തിയതു ഭർത്താവാണു എന്ന് താരം തുറന്നു സമ്മതിക്കുന്നു. പാലക്കാട് സ്വദേശിനിയായ പ്രിയാമണി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ചിട്ടുണ്ട്.

എല്ലാ ഭാഷകളും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന നടിക്ക് ഇതും കരിയറിൽ ഗുണം ചെയ്തിരുന്നു. ഇത് അധികം ആർക്കും ഇല്ലാത്ത ഒരു കഴിവ് ആയതുകൊണ്ടു തന്നെ അവസരങ്ങൾ തേടിയെത്തി. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം പ്രിയാ മണി മലയാളത്തിൽ വേഷമിട്ടു.

എന്നാൽ കരിയറിന്റെ തുടക്കം മുതൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടിയ പ്രിയാമണിക്ക് കഴിഞ്ഞ വർഷങ്ങളിലായാണ് തിരക്കേറിയത്. പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. നടിയെന്ന നിലയിൽ തന്റെ കരിയർ വളർന്നതു വിവാഹ ശേഷമാണെന്നു പ്രിയാമണി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭർത്താവ് മുസ്തഫ തന്റെ ഭാഗ്യമാണെന്നും അതിനാലാണ് തുടരെ സിനിമകൾ തന്നെ തേടി വരുന്നതെന്നും വിശ്വസിക്കുന്നതായി പ്രിയാമണി പറഞ്ഞിരുന്നു. ഇനി തരത്തിനു ഭർത്താവിനെ കുറിച്ചു പറയാനുള്ളത്  കേൾക്കൂ… വ്യക്തിപരമായി എന്നെ സംബന്ധിച്ച് വിവാഹ ശേഷമാണ് എനിക്ക് തിരക്ക് കൂടിയത്. അതിനാൽ മുസ്തഫ എന്റെ ഭാഗ്യമാണ്. കൂടുതലും നടിമാർ വിവാഹത്തോടെ കരിയർ അവസാനിച്ചു എന്നു പറയുമ്പോൾ എന്റെ ജോലിയെ പിന്തുണയ്ക്കുന്ന പങ്കാളിയെ കിട്ടിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു എന്നാണ് പ്രിയമണിയുടെ വാക്കുകൾ.

ഒപ്പം തന്നെ വിവാഹിതരായ നടിമാരോടുള്ള മനോഭാവവും മാറിയിട്ടുണ്ട്. നേരത്തെ ഒരു നടിയുടെ വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞാൽ അവർ ഇൻഡസ്ട്രിയിൽ നിന്നും എഴുതി തള്ളപ്പെടുമായിരുന്നു.വിവാഹത്തോടെ നടിയുടെ ശരീര പ്രകൃതി മാറുമെന്നും കുടുംബത്തിൽ കൂടുതലായി ശ്രദ്ധിക്കുമെന്നുമാണ് അവർ ചിന്തിക്കുന്നത്. ഒരു തിരിച്ചുവരവ് ആഗ്രഹിച്ചാൽ പോലും നായിക വേഷം ലഭിക്കുമായിരുന്നില്ല എന്നുമായിരുന്നു പ്രിയാമണി പറയുന്നത്.

അതേസമയം മലയാളത്തിൽ നിന്ന് ഏറെ നാളുകളായി വിട്ടു നിൽക്കുകയാണ് പ്രിയാമണി. സത്യം, തിരക്കഥ, പുതിയ മുഖം, ഗ്രാൻഡ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് എന്നീ മലയാള ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദിയിൽ അജയ് ദേവഗണിനൊപ്പം അഭിനയിക്കുന്ന മെയ്ഡൻ ആണ് പ്രിയാമണിയുടെ മറ്റൊരു സിനിമ.

കീർത്തി സുരേഷും ചിത്രത്തിലെത്തുന്നുണ്ട്. സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന ക്വട്ടേഷൻ ഗ്യാംങ് ആണ് പ്രിയാമണിയുടെ മറ്റൊരു ചിത്രം. വിവേക് കെ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 2022 അവസാനത്തോടെ റിലീസാവും. എന്തായാലും ഭർത്താവിന്റെ പിന്തുണയോടെ കരിയറിൽ കത്തി കയറുകയാണ് പ്രിയാമണി.

Written by Editor 2

മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ആ ഒരു വിശ്വാസ്യത ഉറപ്പാണ്; മഞ്ജു വാരിയർ തുറന്ന് പറയുന്നു..!

രണ്ട് പേരുടെയും ശരീരം ഉരസുമ്പോൾ അവർ ആ ലോകത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു..!