in

ഈ പ്രായത്തിൽ ഇനി അത് നടക്കില്ല, ഇപ്പോൾ എനിക്ക് 44 വയസ്സായി, ആരാധകരുടെ ചോദ്യത്തിനുള്ള നടിയുടെ ഉത്തരം കേട്ടോ..!

പൂജ ഗൗതമി ഉമാശങ്കര്‍ എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ എല്ലാ മലയാളികള്‍ക്കും ഈ നടിയെ അറിയണമെന്നില്ല. നരേന്‍ പ്രധാന കഥാപാത്രമായെത്തിയ പന്തയക്കോഴിയിലെ നായികയെന്ന് പറഞ്ഞാല്‍ മലയാളി പ്രേക്ഷകര്‍ക്ക് അറിയാം. ചിത്രത്തിലെ മനോഹരമായ ഗാനം ആരാധകര്‍ ഏറ്റെടുത്തതാണ്. 2003ല്‍ ജെജെ എന്ന ചിത്രത്തിലൂടെയാണ് പൂജ സിനിമയിലെത്തിയത്.

ഒരു ഇന്ത്യന്‍-ശ്രീലങ്കന്‍ നടി ആണ് പൂജ എന്ന പേരിലറിയപ്പെടുന്ന പൂജ ഗൗതമി ഉമാശങ്കര്‍. തമിഴ് ചിത്രങ്ങള്‍ പോലെ സിംഹള , മലയാളം, അമച്വര്‍ ചിത്രങ്ങള്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവിജയത്തിനു ശേഷം പ്രശസ്ത സംവിധായകനായ ബാലയുടെ നാന്‍ കടവുള്‍ എന്ന ചലച്ചിത്രത്തിലും പൂജ അഭിനയിക്കുകയുണ്ടായി. അന്ധയായ ഒരു ഭിക്ഷുവിന്റെ വേഷമാണ് ഈ ചിത്രത്തില്‍ അവര്‍ ചെയ്തത്.

ഈ ചിത്രത്തിലെ പൂജയുടെ അഭിനയത്തിന് ദക്ഷിണ ഫിലിംഫെയര്‍ പുരസ്‌കാരം, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതേസമയം സിംഹള സിനിമയിലും അഭിനയിക്കാന്‍ ആരംഭിച്ച പൂജ, അന്ജലിക, അസൈ മാന്‍ പിയബന്ന, സുവംദ ദെനുന ജീവിതെ ഉം കുസ പഭ തുടങ്ങിയ നിരവധി വിജയകരമായ ചിത്രങ്ങളുടെ ഭാഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഇത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. പൂജയുടെ തിരിച്ചു വരവുണ്ടാകുമോയെന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍ ആരാധകര്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. 44 വയസുള്ള തനിക്കിനി ഒരു നായികയായുള്ള തിരിച്ചു വരവ് പ്രയാസമായിരിക്കുമെന്നും ചിലപ്പോള്‍ അമ്മ വേഷമൊക്കെ ലഭിച്ചാല്‍ ചെയ്‌തേക്കുമെന്നാണ് പ്രതികരണം.

ഒരു കുട്ടിയുടെ അമ്മയായ തനിക്കിനി നായികാ വേഷം ലഭിക്കാന്‍ പ്രയാസമായിരിക്കുമെന്നു തന്നെയാണ് താരം വിശ്വസിക്കുന്നത്. എന്തായാലും ഇനിയും പൂജയെ വെള്ളിത്തിരയില്‍ കാണാനാകുമെന്നു തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയില്‍ വ്യവസായ പ്രമുഖനായ പ്രഷാന്‍ ഡേവിഡാണ് പൂജയുടെ ഭര്‍ത്താവ്. ശ്രീലങ്കന്‍ സിനിമാ മേഖലയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു പൂജ..

പിന്നീട് സിംഹള സിനിമയിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും അവരുടെ ജനപ്രീതി വളരുകയും ചെയ്തു. 2012 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ വലിയ ബഡ്ജറ്റ് ചിത്രമായ കുസാ പഭയാണ് ശ്രീലങ്കന്‍ സിനിമാ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചലച്ചിത്രം. ഈ ചിത്രത്തിലെ പൂജയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

2011 സെപ്തംബറില്‍ ചിത്രീകരിച്ച മിറേജ് എന്ന ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമായിരുന്നു പൂജ. തന്റെ അടുത്ത സുഹൃത്ത് അഭിഷേക് വെങ്കിടേശ്വര്‍ ഈ ഹ്രസ്വചിത്രത്തില്‍ തന്റെ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയിലും നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലും ഈ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നു

മിറേജ് എന്ന ചലച്ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ സ്‌മോക്കിങ് കില്‍സ് എന്ന ഹ്രസ്വചിത്രത്തിലും പൂജ അഭിനയിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വകലാശാലാ വിദ്യാര്‍ത്ഥികളായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. കലൈഞ്ജര്‍ ടി.വി. , സണ്‍ ടിവി എന്ന ടെലിവിഷനുകളിലെ ആട്ടം പാട്ടം കൊണ്ടാട്ടം എന്ന റിയാലിറ്റി ഷോയില്‍ നൃത്തസംവിധായകനായ പ്രസന്നയോടൊപ്പം ജഡ്ജിമാരില്‍ ഒരാളായിരുന്നു പൂജ.

Written by Editor 3

ഒരു കാലത്ത് ആഷിക് ബനായ എന്ന ഒറ്റ ഗാനത്തിലൂടെ യുവാക്കളുടെ ഹരമായ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

കുളിസീൻ എന്നും റൊമാന്റിക് അല്ലെ, കുളക്കടവിൽ ഷൂട്ടുമായി നടി റോഷ്ന ആൻ റോയ്, ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം