in

കുളിസീൻ എന്നും റൊമാന്റിക് അല്ലെ, കുളക്കടവിൽ ഷൂട്ടുമായി നടി റോഷ്ന ആൻ റോയ്, ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്ന ആൻ റോയി. അടുത്തിടെയാണ് നടൻ കിച്ചു ടെല്ലസുമായി റോഷ്നയുടെ വിവാഹം. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതരായത്. ഇൻസ്റ്റയിൽ സജീവമായ റോഷ്ന ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റോഷ്ന. മാത്രമല്ല നിരവധി നടിമാർക്ക് കിടിലൻ മേക്കോവർ ലുക്ക് നൽകിയിട്ടുമുണ്ട് തന്‍റെ ആർആ‍ർ മേക്കോവർ‍ സ്റ്റുഡിയോയിലൂടെ താരം. ഇപ്പോഴിതാ ഒരു കുളക്കടവില്‍ നിന്നുള്ള ഒരു വീഡിയോയാണ് റോഷ്‌ന പങ്കുവച്ചിരിക്കുന്നത്.

സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പ്രണവ് സി സുഭാഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. മിന്നലേ എന്ന സിനിമയിലെ വസീഗര എന്ന പാട്ട് വീഡിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇരുവറിലെ പ്രകാശ് പറയുന്ന ഡയലോഗ് തമിഴിലും അതോടൊപ്പം ‘കുളിസീന്‍ എന്നും റൊമാന്റിക് അല്ലെ’ എന്നും തലക്കെട്ടു നല്‍കിയിട്ടുണ്ട്.

ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിലൂടെ ശ്രദ്ധേയായ താരമാണ് റോഷ്‌ന. ചിത്രത്തിലെ സ്‌നേഹ മിസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. പോത്ത് വര്‍ക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസില്‍ എത്തിയത്.

സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, തണ്ണീർമത്തന്‍ ദിനങ്ങൾ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയില്‍ റോഷ്‌നയും കിച്ചുവും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്. സുല്ല് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ തങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും കൂടുതൽ വൈറലായത് ഇവർ സ്നേഹിച്ചു ആലിംഗനം ചെയ്തു നിൽക്കുന്ന ഒരു ചിത്രമായിരുന്നു. ഇരുവരുടെയും പ്രണയ ചിത്രത്തോടൊപ്പം ഇവരുടെ ടാറ്റും ശ്രദ്ധ നേടുകയും ചെയ്തു. പുതിയ വർഷം, പുതിയ സ്വപ്നങ്ങൾ, പുതിയ അവസരങ്ങൾ,നി നൽകുന്ന പ്രണയം മറ്റാർക്കും അനുഭവിക്കാൻ ആവില്ല.

അതാണ് അവനെ ഏറെ സ്പെഷ്യൽ ആക്കുന്നത് എന്നാണ് റോഷ്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചതും. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. കിച്ചുവും ആയുള്ള വിവാഹവാർത്ത താരം പുറത്ത് വിട്ടത് സോഷ്യൽ മീഡിയയിലൂടെ ആണ്. വിവാഹം ഉറപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള ചിത്രം ആണ് ഇരുവരും പങ്കുവെച്ചത്.

1100 ദിവസത്തെ സൗഹൃദവും പ്രണയവും… ഞങ്ങൾ വിവാഹിതരാവുന്ന വിവരം അറിയിക്കുകയാണ്. ഈ ജീവിതം ജീവിക്കാൻ സന്തോഷത്തോടെ കാത്തിരിക്കുകയാണ്.ട്രൂ ലൗ ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്നേഹിച്ചതിനും നന്ദി. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെ ഉണ്ടാകണം എന്നാണ് വിവാഹവാർത്ത പങ്കു വെച്ചു കൊണ്ട് റോഷ്ന ഇൻസ്റ്റയിൽ കുറിച്ചത്.