in ,

സൈസ് ഒന്നും ഞാൻ അപ്പോൾ നോക്കിയില്ല എനിക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു; മോഡൽ ഹസി ഖാസി വെളിപ്പെടുത്തുന്നു

ഇന്ന് മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരങ്ങൾ പലരും വലിയ പ്രൊഫഷനും കരിയറും ഉപേക്ഷിച്ച് ഈ രംഗത്തേക്ക് കടന്നു വന്നതാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും ഡോക്ടർമാരും ഡബ്ബിങ് ആർട്ടിസ്റ്റുകളും ഒക്കെ ഇന്ന് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം മോഡലിങ്ങിന് ഇന്നത്തെ സമൂഹത്തിൽ ലഭിക്കുന്ന പ്രാധാന്യവും അംഗീകാരവും ഒന്ന് തന്നെയാണ്.

സീറോ സൈസ് മോഡലുകൾ അരങ്ങു വാണിരുന്ന കാലത്ത് ആ ചിന്താഗതിയെയും രീതികളെയും എല്ലാം തുടച്ചു മാറ്റി കൊണ്ട് പ്ലസ് സൈസ് മോഡലുകൾക്കും തങ്ങളുടേതായ കഴിവ് തെളിയിക്കാൻ സാധിക്കും എന്ന് തെളിയിച്ച താരമാണ് ഹസി ഖാസി. പുതിയ ഒരു ഒരു ഭാവുകത്വത്തിന് തന്നെയാണ് ഹസി തുടക്കംകുറിച്ചത് എന്ന് പറയുവാൻ സാധിക്കും. എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രം കണ്ട ആരും അതിലെ കാഞ്ചന മാലയുടെ ഡയലോഗുകളും ശബ്ദവും വളരെ പെട്ടെന്നൊന്നും ഒന്നും മറക്കില്ല.

ഈ ചിത്രം കണ്ട ആരുടെയും മനസ്സിൽ ഇന്നും മായാതെ തങ്ങി നിൽക്കുന്ന ഡയലോഗുകളിൽ നിറഞ്ഞുനിന്നിരുന്ന ശബ്ദം സമൂഹമാധ്യമങ്ങളിൽ സജീവമായി ഫോട്ടോഷൂട്ടുകൾ നടത്തി ആളുകളുടെ പ്രീതി പിടിച്ചുപറ്റുന്ന ഹസീ ഖാസിയുടെതാണ് എന്ന് പറഞ്ഞാൽ ചിലരെങ്കിലും അത്ഭുതപ്പെടും. നിരവധി സിനിമകളിലും സീരിയലുകളിലും ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന ഹസി സോഷ്യൽ മീഡിയയിലെ സ്റ്റാർ തന്നെയാണ്.

അറിയപ്പെടുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ് ഹസി ഖാസി. ശ്രീ ഭാരതി വിഷൻ സ്കൂൾ ഓഫ് ഡബ്ബിങ്ങിൽ നിന്നാണ് താരം ഡബ്ബിങ് പഠിച്ചത്. ഡോക്ടർ ശ്യാം ഗോപിയുടെ ഒരു ഷോർട്ട് ഫിലിമിൽ ആണ് ഹസി ആദ്യമായി ഡബ്ബിങ് ചെയ്യുന്നത്. എന്ന് നിൻറെ മൊയ്തീൻ ആണ് താരം ആദ്യം ശബ്ദം നൽകുന്ന ചിത്രം. പിന്നീട് തമിഴ് ഉൾപ്പെടെ നാല് ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിക്കുവാനുള്ള അവസരം താരത്തിന് ലഭിച്ചു.

66.6 കെ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിനുണ്ട്. സിനിമയ്ക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും ശബ്ദം പകർന്നു നൽകിയ ഹസി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ മോഡലിംഗ് രംഗത്തേക്കുള്ള കടന്നുവരവിനെപറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. ആദ്യം ബുദ്ധിമുട്ടും ആത്മവിശ്വാസക്കുറവും ആയിരുന്നു മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നപ്പോൾ. പരിഭ്രമത്തോടെ കൂടിയായിരുന്നു അന്ന് അവിടെ നിന്നത്.

എന്നാൽ ചിത്രങ്ങൾ കണ്ടപ്പോൾ മോഡലിംഗ് എനിക്കും സാധ്യമാകുന്ന ഒരു മേഖലയാണ് എന്ന് തിരിച്ചറിയുകയായിരുന്നു. ഹസി ഖാസിയുടെ കടന്ന് വരവിന് ശേഷം പ്ലസ് സൈസിലുള്ള നിരവധി മോഡലുകളാണ് മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. ബിക്കിനി ഫോട്ടോ ഷൂട്ട് അടക്കം നടത്തി ജന ശ്രദ്ധ പിടിച്ചു പറ്റുവാൻ ഈ താരങ്ങൾക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് സാധിച്ചിട്ടുണ്ട് എന്നകാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ല.

Written by Editor 1

വൈറൽ ബുള്ളറ്റ് സോങ്ങിന് ചുവടുവച്ച് റീൽസ് താരം ഡെവിൾ കുഞ്ചു, ഏറ്റെടുത്ത് ആരാധകർ, കിടിലൻ വീഡിയോ കാണാം

ഇതാര് ഉണ്ണിയാർച്ചയോ.. പുതിയ കിടിലൻ ഫോട്ടോഷൂട്ടുമായി മോഡൽ ശ്രീലക്ഷ്മി, ഫോട്ടോസ് കാണാം