in

നങ്ങേലിയുടെ കാത്തിരുന്ന ഗാനമെത്തി.. പത്തൊമ്പത്താം നൂറ്റാണ്ടിലെ കിടിലൻ ഗാനം റിലീസായി: കാണാം

കേരളം കാത്തിരുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. പത്തൊമ്പതാം നൂറ്റാണ്ടിലെ നേര്‍ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന്  സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓര്‍മപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ.

കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴ് ജാതിക്കാരായ വിഭാഗം ജനത അനുഭവിച്ച ദുരിതങ്ങളും വേര്‍തിരിവും  അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’.

വിനയന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് മുന്നേ പ്രചാരണങ്ങളില്‍ നിറഞ്ഞിരുന്നത്. വിസ്‍മയിപ്പിക്കുന്ന മെയ്‍ക്കിംഗ് മികവിലാണ് വിനയൻ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുക്കിയിരിക്കുന്നത് എന്നത് തിയറ്റര്‍ കാഴ്‍ച സാക്ഷ്യപ്പെടുത്തും.

മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രങ്ങള്‍ക്ക് മറുപേരായി മാറുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ടും’. ചരിത്രത്തിന്റെ ഏറ്റുപറച്ചലുകളിലൂടെ മാത്രം പരിചയമുള്ള ഒരു കാലഘട്ടത്തെ സര്‍ഗാത്മകമായി ചിത്രീകരിക്കുന്നതില്‍ വിനയൻ കാട്ടിയിരിക്കുന്ന മികവ് അതുല്യമാണ്.  ഗഹനമായ ഗവേഷണം അവശ്യമായ കഥാപരിസരത്തിന് അതേ ഗൗരവം നല്‍കിയാണ് തിരക്കഥാകൃത്ത് കൂടിയായ വിനയൻ സിനിമയെ സമീപിച്ചിരിക്കുന്നത്.

ചരിത്രത്തിന്റെ രേഖപ്പെടുത്തിയും പറഞ്ഞുകേട്ടതുമായ മാത്രം വഴികളിലൂടെ സഞ്ചരിക്കാതെ സിനിമാ അനുഭവത്തിനായി വിനയൻ സ്വന്തം വീക്ഷണങ്ങളും ഭാവനയും ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ തിരക്കഥാരചനയില്‍ ആവോളം ഉപയോഗിച്ചിട്ടുമുണ്ട്.

വൻ താരനിരയോടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ്‍മയില്‍ വലിയ ക്യാൻവാസില്‍ ഒരുങ്ങിയിരിക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ സര്‍ഗ്ഗാത്മക സംഘാടകൻ എന്ന നിലയില്‍ വിനയന്റെ പേര് ചിത്രത്തിന്റെ നിരൂപണങ്ങളില്‍ തീര്‍ച്ചയായും തിളങ്ങും.

പത്തൊമ്പതാം നൂറ്റാണ്ടിലെ മൂന്നാം ഗാനം പുറത്തിറങ്ങി. നങ്ങേലിയുടെയും ചിരുകണ്ടന്റെയും പ്രണയം ചിത്രീകരിക്കുന്ന ‘കറുമ്പനിന്നിങ്ങു വരുമോ കാറെ’ എന്ന ഗാനമാണ് ടിപ്സ് മലയാളം യുട്യൂബ് ചാനൽ വഴി ഇന്നലെ പുറത്തു വിട്ടത്. എം ജയചന്ദ്രന്റെ സംഗീതത്തിൽ നാരായണി ഗോപൻ, നിഖിൽ രാജ് എന്നിവരാണ്  ഗാനം ആലപിച്ചിരിക്കുന്നത്. രചന, റഫീഖ് അഹമ്മദ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചു വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് വലിയ വിജയമാണ് നേടിയത്. തീയറ്ററുകളിൽ എല്ലാത്തരം പ്രേക്ഷകരെയും സിനിമ ഒരുപോലെ ആകർഷിക്കുകയാണ്. സിജു വിൽസൺ, കയാദു ലോഹർ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ‌‌

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. ചിത്രം ഓണനാളിലാണ് തിയറ്ററുകളിലെത്തിയത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Written by Editor 3

പിങ്ക് ഡ്രസ്സിൽ കിടിലൻ ലുക്കിൽ പ്രയാഗ മാർട്ടിൻ… കിടിലൻ കാൻഡിഡ് ഫോട്ടോകൾ വൈറൽ

അവർക്ക് വേണ്ടത് ഉമ്മ പോലും വെച്ചിട്ടില്ലാത്ത കന്യകമാരെയണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മഹിമ ചൗധരി