in , ,

അവർക്ക് വേണ്ടത് ഉമ്മ പോലും വെച്ചിട്ടില്ലാത്ത കന്യകമാരെയണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മഹിമ ചൗധരി

സാധാരണക്കാരായ ആളുകളിൽ പോലും വലിയ തരംഗമായി മാറിയ ചിത്രമായിരുന്നു 1997ൽ പുറത്തിറങ്ങിയ പർദേശ് മൂവി. ഇതിലെ ഐ ലവ് മൈ ഇന്ത്യ എന്ന ഗാനം ഏവരും ഒരേ സ്വരത്തിലാണ് പാടിക്കൊണ്ടു നടന്നത്. ചിത്രം പുറത്ത് ഇറങ്ങിയപ്പോൾ ചിത്രത്തിലെ ഗാനങ്ങൾ പോലെ തന്നെ ഹിറ്റായ രണ്ട് താരങ്ങളാണ് ഷാരൂഖാനും മഹിമ ചൗധരിയും.

മുഖത്ത് നിന്ന് ഒരിക്കലും മായാത്ത പുഞ്ചിരിയാണ് മഹിമ ചൗധരിയെ എന്നും വ്യത്യസ്ത ആക്കി നിർത്തുന്നത്. സ്തനാർബുദമാണ് തനിക്കെന്ന തിരിച്ചറിവിലും ജീവിതത്തെ അതിശക്തമായി നേരിടാനുള്ള ബോൾഡ് നെസ് താരം ആ പുഞ്ചിരിയിൽ നിറച്ചിരുന്നു.

രോഗവിവരം അറിഞ്ഞപ്പോൾ ആദ്യം തോന്നിയത് കരച്ചിലായിരുന്നു എന്നും എന്നാൽ പതിനേഴാം നൂറ്റാണ്ടിലെ സ്ത്രീകളെ പോലെ ഇങ്ങനെ കരയാതിരിക്കുക എന്ന് ശാസിച്ചത് സഹോദരി ആണെന്നും മഹിമ വെളിപ്പെടുത്തുന്നത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും സഹോദരങ്ങളും ബന്ധുക്കളും നൽകിയ പിന്തുണ വളരെ വലുതാണ് എന്നാണ് മഹിമ വ്യക്തമാക്കുന്നത്

ബോളിവുഡ് ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന് നടിയും മോഡലും ആയിരുന്നു മഹിമ. പ്രശസ്ത സംവിധായകനായ സുഭാഷ് ഘായ് ആണ് മഹിമയെ ഒരു പുതുമുഖ നടിയായി ചലച്ചിത്രരംഗത്തേക്ക് കൊണ്ടെത്തിക്കുന്നത്.

സിനിമാരംഗത്ത് എത്തിയതിനുശേഷം തൻറെ പേര് ഋതു എന്നത് മഹിമ എന്ന ആക്കി മാറ്റുകയായിരുന്നു താരം. ആദ്യ ചിത്രത്തിലൂടെ 98 ലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം താരത്തിന് ലഭിച്ചിരുന്നു. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു.

എന്നാൽ 1990 ൽ ഒരു കാർ അപകടം ഉണ്ടായതിനെത്തുടർന്ന് താരത്തിന്റെ മുഖത്ത് ചില്ലുകൾ കുത്തി തറയ്ക്കുകയും പിന്നീട് നിരവധി ചിത്രങ്ങളിൽ നിന്ന് പിന്മാറുകയും ആയിരുന്നു. ചികിത്സ പൂർത്തിയായതിനുശേഷം രണ്ടാം തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് താരത്തിന് അർബുദ രോഗം പിടിപെടുന്നത്.

എന്നാൽ അർബുദത്തിന്റെ പിടിയിലായിരുന്നപ്പോഴും സിനിമയിൽ അഭിനയിച്ച് രോഗത്തിൽനിന്ന് മോചിതയായി എത്തുവാൻ താരത്തിന് സാധിച്ചു. താൻ അഭിനയരംഗത്തേക്ക് കടന്നുവന്ന കാലഘട്ടത്തിൽ സ്ത്രീകൾക്ക് നല്ലൊരു സ്ഥാനം തന്നെ അഭിനയ ലോകത്ത് ലഭിക്കുന്നുണ്ടെന്നാണ് മഹിമ പറഞ്ഞിരിക്കുന്നത്.

എന്നാൽ അവർ വിവാഹം കഴിക്കുകയോ കുട്ടികൾ ഉണ്ടാവുകയോ ചെയ്യുകയാണ് എങ്കിൽ അവരുടെ കരിയാർ തന്നെ അവസാനിച്ചു എന്ന് വേണം കരുതുവാൻ. ഒരാളുമായി ബന്ധം സൂക്ഷിക്കാത്ത, ഉമ്മ പോലും വയ്ക്കാത്ത കന്യകമാരെയാണ് സിനിമകളിലേക്ക് ആവശ്യം.

അവർക്ക് പരസ്യങ്ങൾ അടക്കം ശ്രദ്ധേയമായ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്തും തുറന്നു പറയുവാൻ സ്ത്രീകൾക്ക് അവസരം നൽകുന്ന മേഖലയായി സിനിമാലോകവും മാറിയിരിക്കുകയാണ്. എന്നാൽ ഒരാളുമായി ബന്ധം സൂക്ഷിക്കുകയാണെങ്കിൽ അവൾ ഡേറ്റിങ്ങിൽ ആണെന്ന് പറയുന്നവരാകും അധികവും.

അതുപോലെതന്നെയാണ് വിവാഹം കഴിഞ്ഞാൽ അവസരങ്ങൾ കുറയുന്നതോടൊപ്പം കരിയറിൽ തകർച്ചകൾ തുടങ്ങുന്നതിന് കാരണമാകുന്നു എന്നും മഹിമ വ്യക്തമാക്കുകയുണ്ടായി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹിമ പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്നാണ് സൈബർ ലോകം ഏറ്റെടുത്തത്. ഇന്നും താരത്തിന്റെ വാക്കുകൾ കാട്ടുതീ പോലെ വളരുകയാണ്.