in ,

മേക്കപ്പ് ചെയ്യുന്നവര്‍ക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല, നവ്യ പങ്കുവെച്ച വീഡിയോ വൈറല്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. വിവാഹ ശേഷം നടി സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വളരെയധികം സജീവമാണ്. വിവാഹ ശേഷം അഭിനയ രംഗം വിട്ടെങ്കിലും പിന്നീട് താരം അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. വിവാഹ ശേഷം ചില സിനിമകളില്‍ താരം അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതോടെ നടി സിനിമ ഉപേക്ഷിച്ച് ടെലിവിഷന്‍ ഷോ അവതാരകയായി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വിശേഷങ്ങള്‍ എല്ലാം നടി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ നവ്യ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘മേക്കപ്പ് ചെയ്യുന്നവര്‍ക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാന്‍’ എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ മേക്കപ്പ് മാന്‍ മേക്കപ്പ് ചെയ്യുന്നത് ഹെയര്‍ സ്‌റ്റൈലിംഗ് ചെയ്യുന്നതെല്ലാം കാണാം. എന്നാല്‍ നവ്യ ആ സമയം ആസ്വദിച്ചു പാട്ടു പാടുകയാണ്.നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയിതിരിക്കുന്നത്. ചിലര്‍ പാട്ടു ഗംഭീരമായി എന്നൊക്കെ കമന്റ് ചെയ്യുമ്‌ബോള്‍ ചിലരുടെ കമന്റ് മേക്കപ്പിനെ കുറിച്ചാണ്. സിമ്പിള്‍ മേക്കപ്പാണ് നല്ലത് എന്നുള്ള കമന്റുകളൊക്കെ വീഡിയോയ്ക്ക് താഴെയായി ഉണ്ട്.

2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്. സായി കൃഷ്ണ ഏക മകനാണ്. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍.

Written by admin

sarayu mohan meroon dress

മെറൂണിൽ മാസ്സായി നടി സരയു മോഹൻ.. ആരാധകർ ഏറ്റെടുത്ത് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ… !!!

മാംസത്തിന് പ്രാധാന്യം നൽകി, ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം, ഇഷാനി