in

നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം : നവ്യാ നായർക്ക് ആശംസകളുമായി ഭാവന

മലയാളസിനിമയിൽ ഒരു കാലത്ത് നായികയായി തിളങ്ങിയ നടി നവ്യാനായരുടെ തിരിച്ചുവരവാണ് ഒരുത്തി എന്ന ചിത്രത്തിലൂടെ. വിവാഹത്തിനുശേഷം ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് നവ്യ നായർ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുനത്. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അരങ്ങേറ്റം കുറിച്ചത് .അതിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയാണ് വലിയൊരു ബ്രെക്ക് നൽകി കൊടുത്തത്. മലയാള സിനിമയിലെ യുവ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചു.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം താരത്തിന് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. നവ്യ മലയാള സിനിമയിൽ സജീവമായിരുന്ന കാലത്ത് തന്നെയാണ് നടി ഭാവനയും തിളങ്ങുന്നത്, നവ്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഭാവന, ഇപ്പോഴത്തെ ഒരുത്തി എന്ന ചിത്രത്തിലൂടെ നവ്യയുടെ തിരിച്ചുവരവിനെക്കുറിച്ച് ഭാവനയും സോഷ്യൽ മീഡിയയിലൂടെ എഴുതുകയാണ്.
എൻറെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് മലയാളത്തിലെ പ്രിയപ്പെട്ട നടിക്ക്ഭാവന ആശംസകൾ നൽകികൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ്:

ഇതിൽ നിന്നെ കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി…നിങ്ങൾ ഒരു അസാധാരണ നടിയായി സ്വയം തെളിയിച്ചു കഴിഞ്ഞു
കുടുംബത്തിന്റെയും വികാരങ്ങളുടെയും അതിജീവനത്തിന്റെയും ഹൃദ്യമായ കഥ – മാർച്ച് 18 ന് ഒരുത്തി നിങ്ങളുടെ അടുത്തുള്ള സിനിമകളിൽ എത്തുന്നു

Written by admin

ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ ലൊക്കേഷനിൽ നിന്ന് പോയോ എന്നാണ്: ഉർവശി

മരണശേഷമുള്ള കര്‍മ്മങ്ങള്‍ ആഘോഷിക്കരുതെന്ന് അച്ഛന്‍ പറഞ്ഞിരുന്നു, അവസാന വാക്ക് പാലിച്ചതിനെ കുരിച്ച് ഗായത്രി അരുണ്‍