in

കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും, അത് അയേൺ ചെയ്യാൻ കൊടുക്കും, കല്യാണത്തിനുശേഷം ഇഷ്ടമില്ലാതെ ചെയ്ത കാര്യങ്ങളെക്കുറിച്ച്- നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

കല്യാണത്തിന് ശേഷം ഇഷ്ടമല്ലാതിരുന്നിട്ട് കൂടി താൻ ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ നായർ. നവ്യയുടെ തിരിച്ചുവരവിലെ പുത്തൻ സിനിമയായ ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി താൻ ചെയ്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞത്

തിരിച്ചുവരവിന് ശേഷം നവ്യ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന മൾട്ടിടാസ്‌കിങ്ങുകളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്. സിനിമയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ ടി.വി. ഷോകളിൽ പങ്കെടുക്കുകയും ഡാൻസ് സ്‌കൂളിൽ ടീച്ചറായി ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നത് എൻജോയ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനിടയിലാണ് നവ്യ താൻ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി ചെയ്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

‘കല്യാണത്തിന് ശേഷം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പലകാര്യങ്ങളും ഞാൻ മൾട്ടിടാസ്‌കിങ് ആയി ചെയ്തിട്ടുണ്ട്. കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും, അത് അയേൺ ചെയ്യാൻ കൊടുക്കും, അത് തിരിച്ചു വാങ്ങി എണ്ണി വീട്ടിൽ വെക്കും, അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട് ‘ നവ്യ പറഞ്ഞു.

Written by admin

‘ ഹോട്ട് ലുക്കിൽ തിളങ്ങി ജോസഫിലെ നായിക’…വൈറലായി ‘മാധുരി ബ്രഗാനസയുടെ ഫോട്ടോസ്’..!!!

നായിക ഇനി നായകന് സ്വന്തം; മാളവികയും തേജസും വിവാഹിതരായി