in ,

എന്നെ ചിരിപ്പിക്കാൻ സാധിക്കുന്ന മനുഷ്യന്, ഹാപ്പി ആനിവേർസറി, നദിയ മൊയ്തു

1984ൽ ഫാസിൽ സംവിധാനം ചെയ്‌ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് നദിയ മൊയ്തു.മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി. സിനിമാഭിനയത്തിൽ സജീവമാണെങ്കിലും മലയാളത്തിൽ ഇടയ്ക്ക് മാത്രമേ അഭിനയിക്കാറുള്ളു. ഇപ്പോളിതാ വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുകയാണ് താരം, വർഷങ്ങൾ കഴിഞ്ഞിട്ടും എന്നെ ചിരിപ്പിക്കാൻ സാധിക്കുന്ന മനുഷ്യന്. ഹാപ്പി ആനിവേർസറി. ഒരുമിച്ചുള്ള, അത്താഴം കഴിഞ്ഞുള്ള നടത്തങ്ങൾ ഇനിയും ഒരുപാട് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നുവെന്ന് നദിയ മൊയ്തു കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ നദിയ മൊയ്തു സജീവമായത്. ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.1984ൽ ഫാസിൽ സംവിധാനം ചെയ്‌ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് നദിയ മൊയ്തു.മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി.സിനിമാഭിനയത്തിൽ സജീവമാണെങ്കിലും മലയാളത്തിൽ ഇടയ്ക്ക് മാത്രമേ അഭിനയിക്കാറുള്ളു.

ലോക്ക്ഡൗൺ നാളിൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ നാദിയ പഴയ കാല ഓർമ്മകൾ പങ്കുവയ്ക്കുന്നത് പതിവാണ്.1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്.നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു. ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭർത്താവ്.സനം,ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഉള്ളത് ഏറെനാൾ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.

Written by admin

യാത്രകൾക്ക് കൂട്ടായി ഇനി ബിഎംഡബ്ല്യു:  കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹം സാധിച്ചെന്ന് സംയുക്ത

വിവാഹത്തിന് പിന്നാലെ കുടുംബത്തെ സങ്കടത്തിലാക്കിയ മരണ വാർത്ത പങ്കുവെച്ച് ചന്ദ്ര ലക്ഷ്മൺ…സങ്കടം സഹിക്കാൻ പറ്റാതെ പൊട്ടിക്കരഞ് താരം ..