in

ഗ്ലാമർ വേഷം ചെയ്തത് അപ്പ പറഞ്ഞിട്ടാണ്, വീട് വിട്ടിറങ്ങുമ്പോൾ എനിക്ക് 15 വയസായിരുന്നു, അപ്പ ഇപ്പോൾ ഒരു അടഞ്ഞ അധ്യായമാണ; ,മുക്ത പറയുന്നു

കുറച്ചുനാൾ ക്യാമറ കണ്ണുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ അകന്നു നിന്നു എങ്കിലും ഇപ്പോൾ ആക്റ്റീവാണു നടി മുക്ത. കുട്ടികളാണു ഇപ്പോൾ മുക്തയുടെ ലോകം. അവരാണ് മുക്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ താരം. ഡാൻസും പാട്ടും ഒക്കെയായി അപ്പച്ചി റിമി ടോമി കൂടി ചേരുമ്പോൾ രംഗം കൊഴുക്കും. പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണു ഇവരുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത്.

ഇത്ര സന്തോഷങ്ങൾക്ക് ഇടയിലും ചില കഴിഞ്ഞ കാലങ്ങൾ മുക്തയെ കുത്തി നോവിക്കാറുണ്ട്. പ്രധാനമായും കുടുംബ പ്രശ്നങ്ങൾ. നീറുന്ന ഒരുപാടു പ്രശനങ്ങൾ താണ്ടിയാണു താരം ഇന്നത്തെ സന്തോഷങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അച്ഛൻ ഉറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണു മുക്ത അഭിനയ രംഗത്തേക്ക് എത്തിയതു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. തുടർന്ന് 22 വർഷത്തിന് ഉള്ളിൽ നിരവധി മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. അച്ഛൻ ജോർജുമായി മുക്തയ്ക്കും അമ്മയ്ക്കുമുണ്ടായിരുന്ന പ്രശ്‌നങ്ങൾ വാർത്താ മാധ്യമങ്ങളിൽ അന്നൊക്കെ നിറഞ്ഞിരുന്നു. അഭിനയത്തിൽ സജീവമായിരുന്ന കാലത്തായിരുന്നു അതൊക്കെ.

അതൊക്കെ കഴിഞ്ഞ കാലം ആണെങ്കിലും ഇപ്പോഴും ചില സമയങ്ങളിൽ അതൊക്കെ മനസിനെ കുത്തി നോവിക്കാറുണ്ടെന്നു മുക്ത പറയുന്നു. കുട്ടി ആയിരിക്കെ സിനിമാ ഡയലോഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു. അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് നിനക്കു സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്.

എന്നാൽ അപ്പ എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും പതിവായി മുടക്കും. അന്നൊക്കെ ഒരു സഹോദരനെപ്പോലെ എന്നെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടനാണ്. ആ സ്‌നേഹവും ബഹുമാനവും അന്നും ഇന്നും അദ്ദേഹത്തോടുണ്ട്. ഇപ്പോൾ എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ നേടി. ഇപ്പോൾ ഒരുപാട് സന്തോഷവും സമാധാനവുമുണ്ടെന്നം മുക്ത വെളിപ്പെടുത്തുന്നു. എന്നാൽ വീണ്ടും പ്രശ്നങ്ങൾ കാത്തിരിക്കുകയായിരുന്നു.

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഞാൻ കുറച്ചു സീരിയലുകൾ ചെയ്തിരുന്നു. ആ ധൈര്യത്തിലാണ് ലാൽ ജോസ് സാറിന്റെ പടത്തിൽ അഭിനയിക്കാൻ പോയത്. അവിടെ പോയ ശേഷം എനിക്കൊന്നും ശരിയായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല.

അവസാനം അദ്ദേഹം എല്ലാവരുടേയും മുമ്പിൽ വെച്ച ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് ഞാൻ നൂറ് ശതമാനവും നൽകി അഭിനയിച്ച് തുടങ്ങിയത്. ഇതിനിടെ താമരഭരണിയിൽ അഭിനയിച്ചതിനുള്ള വിമർശനങ്ങൾ ഒരുപാടു വേദനിപ്പിച്ചു. അന്നൊക്കെ അപ്പയാണ് ഷൂട്ടിന് വന്നിരുന്നത്.

അപ്പ സമ്മതം പറഞ്ഞതിനാലാണ് ഗ്ലാമർ വേഷം ചെയ്യേണ്ടി വന്നത്. അപ്പയ്ക്ക് എന്നോട് സ്‌നേഹം ഉണ്ടായിരുന്നു. അമ്മയോട് അപ്പ കാണിക്കുന്നത് ക്ഷമിക്കാൻ കഴിയാത്തതിനാൽ ആണ് ഞങ്ങൾ ആ വീട് വീട്ട് ഇറങ്ങിയതെന്നും മുക്ത പറയുന്നു. ഇതൊക്കെ ഉള്ളിൽ വെച്ചാണ് താരം പല കഥാപാത്രങ്ങൾക്കും വെള്ളിത്തിരയിൽ ജീവൻ നൽകിയത്.

Written by Editor 2

അവന്റെ നോട്ടം പതിയെ പതിയെ എന്റെ ശരീരത്തിലായി; വൻ പരാജയമായ ആദ്യ പ്രണയത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് പറയുന്നു

ഞാൻ വെള്ളമടിച്ച് വാളു വെച്ചിട്ടുണ്ട്, കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നിക്ക്‌ പ്രണയം തോന്നിയിട്ടുണ്ട്; മംമ്ത മോഹൻദാസ് തുറന്ന് പറയുന്നു