in

സിനിമയിൽ നിന്നും ബ്രേക്ക് എടുത്താൽ മാനസികമായി ഞാൻ തളർന്നുപോകും : മിയ ജോർജ്

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് മിയ ജോർജ്. വിവാഹവും അമ്മയാകലും ഒക്കെയുടെ നടിയുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് സംഭവിച്ച കാര്യങ്ങൾ ആയിരുന്നു. അഭിനയരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് താരം വിവാഹിതയാകുന്നത്. പിന്നീട് അമ്മയായതും സിനിമയിൽ നിന്ന് ഒരിടക്കാലത്തേക്ക് ഇടവേള എടുത്തതും അതിവേഗത്തിൽ ആയിരുന്നു. ഇപ്പോൾ മലയാള സിനിമയിലേക്ക് താരം തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.

വിവാഹം, കുഞ്ഞിന്റെ ജനനം, എന്നിട്ടും കരിയർ ബ്രേക് ഇല്ലാതെ മുന്നോട്ടു പോകുന്നു. ഇതിന്റെ രഹസ്യം എന്താണ് ആരാധകന്റെ ചോദ്യത്തിന് മിയ മറുപടി നൽകുകയാണ്. ഇപ്പോൾ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും വലിയൊരു ബ്രേക് കൊടുക്കാതിരുന്നത് മനഃപൂർവം ചെയ്തതാണ്.

കാരണം അത്തരത്തിൽ ഒരു ബ്രേക്ക് താൻ എടുത്താൽ മാനസികമായി ബുദ്ധിമുട്ടുണ്ടാകുമായിരുന്നു. കാരണം പത്താം ക്ലാസ് പഠിക്കുന്ന സമയം തൊട്ട് താൻ അഭിനയരംഗത്ത് സജീവമാണ്. അഭിനയം തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.കുട്ടിക്കാലം തൊട്ട് താൻ ഷൂട്ടിങ്ങിന് പോയിട്ടുണ്ട് ഒരു പരിധിയിൽ കൂടി ബ്രേക്ക് എടുത്താൽ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകും എന്ന് അറിയാമായിരുന്നു.

മകൻ ജനിച്ച സമയത്തും സിനിമയിൽ നിന്നും അത്യാവശ്യം ബ്രേക്ക് എടുത്തിട്ടുണ്ടായിരുന്നു. പിന്നീട് ആണ് കരിയറിലേക്ക് തിരിച്ചുവന്നത് വീട്ടിൽ പോയി തിരിച്ചുവരാവുന്ന വർക്കുകൾ ആദ്യം എടുത്തു. പിന്നെ മാറിനിന്നു അങ്ങനെ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഭർത്താവിന്റെയും വീട്ടുകാരുടെയും സപ്പോർട്ട് ഒരുപാടുണ്ട് അവസരങ്ങൾ കിട്ടിയതും എല്ലാം ദൈവാനുഗ്രഹം കൊണ്ടാണ് എന്നും നടി പറയുന്നു.

Written by amrutha

ചേച്ചികുട്ടിയെ കണ്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല!! നീല സാരിയിൽ അപ്സരസിനെപ്പോലെ അനുശ്രീ

ഇൻസ്റ്റഗ്രാം നീലക്കടലാക്കി പ്രിയ വാര്യർ!! ചിത്രങ്ങൾ ഇതാ