in ,

മരയ്‌ക്കാര്‍ തിയേറ്ററിലോ, ഒടിടിയിലോ? റിലീസ് ചര്‍ച്ചകള്‍ക്കായി തിയേറ്റര്‍ ഉടമകളുടെ യോഗം

തിയേറ്ററുകള്‍ തുറന്നതോടെ പ്രേക്ഷകര്‍ കാത്തിരുന്ന മലയാള സിനിമകളുടെ റിലീസിനെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. പ്രയദര്‍ശന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതിനായി തിയേറ്റര്‍ ഉടമകളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് ഉടമകളുടെ സംഘടനയായ ഫിയോക്. നാളെയാണ് യോഗം നടക്കുന്നത്.

രാവിലെ 10.30നാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഇതോടെ മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയേറ്റര്‍ തുറന്നതിന് ശേഷവും നിര്‍മാതാക്കള്‍ ഒടിടി റിലീസിനൊരുങ്ങുന്നതിനോട് തിയേറ്റര്‍ ഉടമകളുടെ നിലപാട് എന്താണെന്ന് കഴിഞ്ഞ ദിവസം ഫിയോക് വ്യക്തമാക്കിയിരുന്നു. തിയേറ്റര്‍ തുറന്നിട്ടും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നവര്‍ എത്ര വമ്പന്‍മാരായാലും പിന്നെ അവരുടെ സിനിമ ഞങ്ങള്‍ക്ക് വേണ്ടെന്നും അവര്‍ ഒടിടിയില്‍ തന്നെ റിലീസ് തുടരട്ടെയെന്നുമാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ മരയ്‌ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനായി ആമസോണുമായി പ്രാഥമിക ചര്‍ച്ച തുടങ്ങിയെന്ന വിവരം ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നാണ് ആന്റണി പറഞ്ഞിരുന്നത്. നിലവിലുള്ളത് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയാണ്. ഇതുവെച്ച്‌ റിലീസ് ചെയ്താല്‍ ലാഭകരമാകുമോ എന്നതിലാണ് ആശങ്കയുള്ളത്. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പറഞ്ഞിരുന്നു.

Written by admin

വിവാഹം, പ്രണയം എന്നിവയെ കുറിച്ച്‌ ചോദിക്കുമ്പോൾ മൂഡിന് അനുസരിച്ചാണ് മറുപടി, തുറന്നു പറഞ്ഞ് സ്വാസിക

സിനിമയിൽ തന്നെ കെട്ടിപിടിച്ചു അഭിനയിക്കാൻ പറ്റില്ലെന്ന് ആ നടി മുഖം നോക്കി പറഞ്ഞു.. സിനിമയിലെ എല്ലാവരും പറഞ്ഞിട്ടും താരം അതിന് തയ്യാർ ആയില്ല.. യോഗി ബാബു… !!