in

എന്റെ അവസ്ഥ എന്റെ കുഞ്ഞിന് ഉണ്ടാവരുത്. മറ്റുള്ളവരുടെ മുൻപിൽ ചിരിച്ചുവെങ്കിലും ഉള്ളിൽ ചിരിക്കാറുണ്ടായിരുന്നില്ല ആ സമയങ്ങളിൽ. വേദനയോടെ മഞ്ജു പത്രോസ്

ടെലിവിഷൻ രംഗത്ത് കൂടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു പ്രേക്ഷകരുടെ മുൻപിലേക്ക് മഞ്ജു പത്രോസ് എത്തിയത് ഇന്ന് സിനിമയിലും ടെലിവിഷനിലും ഒക്കെ നിരവധി ആരാധകരുമായി നിറസാന്നിധ്യമായി നിലനിൽക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് താരം യൂട്യൂബിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട് സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട് ഒരുപാട് ബോഡി ഷേമിങ് നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് താനെന്ന് ഒരുപാട് വട്ടം തുറന്നു പറഞ്ഞിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മഞ്ജു പത്രോസ് ഇപ്പോൾ മഞ്ജുവിന്റെ മറ്റൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഒരു പൊതുവേദിയിൽ മഞ്ജു ബോഡി ഷേമിങ്ങിനെതിരെ സംസാരിക്കുന്നതാണ് ഈ വീഡിയോ

ബോഡി ഷേമിങ് തമാശകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിച്ച ബിനു അടിമാലിയെ തിരുത്തി കൊണ്ടായിരുന്നു ബോഡി ഷേമിങ്ങിനെ കുറിച്ച് മഞ്ജു പത്രോസ് സംസാരിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി ഒരു അഭിമുഖം നൽകിയപ്പോഴാണ് വാക്കുകൾ കലാകാരന്മാർക്കും ലഭിക്കാത്ത രീതിയിലുള്ള ട്രോളുകളെ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് താനെന്നും വ്യക്തിപരമായി തന്നെ സോഷ്യൽ മീഡിയയിലെ സഹപ്രവർത്തകരുടെ തനിക്ക് പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ

തന്നെപ്പോലെ തന്നെയുള്ള ഒരുപറ്റം കലാകാരന്മാർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് ഈ കലാകാരന്മാർ പലരും ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നുമാണ് ഇവിടേക്ക് എത്തിയിട്ടുണ്ടാവുക അവർ എന്തെങ്കിലും തമാശ രീതിയിൽ പറയുന്നുണ്ടെങ്കിൽ അത് എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടിയാണ് മാത്രമല്ല അവർക്ക് ഒരുപാട് ദുഃഖങ്ങൾ ഉണ്ടാവും അതൊക്കെ ഉള്ളിൽ ഒതുക്കാറുമുണ്ട് അങ്ങനെയാണ് ഓരോ കലാകാരന്മാരും പരിപാടികൾ ചെയ്യുന്നത് മർമ്മപ്രധാനമായ ഉദ്ദേശം കാണികളെ ചിരിപ്പിക്കുക എന്നതാണ്. ബോഡി ഷേമിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതുമായ കാര്യങ്ങൾ ഒന്നുമല്ല ഈ നടക്കുന്നത് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ സഹോദരങ്ങൾ ഏതെങ്കിലും കോമഡിയിൽ അറിയാതെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അത് വലിയ പ്രശ്നമാക്കരുത് കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ്.

പണ്ടുകാലങ്ങളിലുള്ള സിനിമകൾ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും അക്കാലത്ത് ബോഡി ഷേമിങ് എന്നൊരു സംഭവമില്ലായിരുന്നു ലാലേട്ടനും ശ്രീനിവാസൻ ചേട്ടനും ഒക്കെ എത്ര സിനിമകളിലാണ് ഇത്തരം തമാശകൾ പറഞ്ഞ കയ്യടി നേടിയിട്ടുള്ളത് വ്യക്തിപരമായി അവർ ഒന്നും തന്നെ അങ്ങനെയുള്ള ആളുകളല്ല ആ കഥയ്ക്ക് കഥാപാത്രത്തിന് വേണ്ടി പറയുന്ന തമാശകളാണ് അങ്ങനെ കാണുകയാണ് ചെയ്യേണ്ടത് എന്നായിരുന്നു ബിനു പറഞ്ഞത് ആ സമയത്തായിരുന്നു മഞ്ജു ഇത് ബിനുവിനെ തിരുത്തി സംസാരിച്ചുതുടങ്ങിയത്. ഈ സമയത്തെങ്കിലും ഇക്കാര്യം പറഞ്ഞില്ലെങ്കിൽ അതൊരു മനസാക്ഷിക്കുത്താണ് എന്നതുകൊണ്ടാണ് പറയുന്നതെന്ന് പറഞ്ഞാണ് മഞ്ജു തുടങ്ങുന്നത് അവരെല്ലാവരും കലാകാരന്മാരാണ് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഞാൻ ഓർമ്മവച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കുകയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് തന്നെ സംസാരിച്ചിട്ടുണ്ട് ഇതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല ഞാനെന്ത് കുറഞ്ഞ ആളാണ് എന്ന ചിന്താഗതി എന്നിലേക്ക് അന്നുമുതലേ ഇഞ്ചക്ട് ചെയ്യുകയായിരുന്നു. അതെല്ലാം എന്നെ വേദനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് അതുപോലെ ഒരു സമൂഹമേ എനിക്ക് മുൻവിലുമുണ്ട് അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം. എന്റെ മകൻ കുറച്ച് കറുത്തിട്ടാണ് പക്ഷേ അവൻ ഒരിക്കലും ഭയമില്ല അത് എന്റെ ഭാഗ്യം പക്ഷേ ഞാൻ അനുഭവിച്ചതൊക്കെ എന്റെ കുഞ്ഞനുഭവിക്കേണ്ടി വരുമോ ഇത്രയും അപകടം പിടിച്ച സമൂഹത്തിൽ ആണല്ലോ അവൻ എന്നൊരു ആവലാതി എനിക്കുണ്ട്