in

ഇപ്പോൾ ഒരാളുമായി ഡേറ്റിങ്ങിൽ, ഈ ബന്ധത്തിൽ ഞാൻ സന്തോഷവതി, ഭാവിയിൽ എന്താകുമെന്ന് അറിയില്ല, തുറന്നു പറച്ചിലുമായി മംമ്ത മോഹൻദാസ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണി ഗായിക എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം ‘മഹാരാജ’ ആണ് മംമ്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മംമ്തയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എപ്പോഴും വലിയ താല്‍പര്യമാണ്. ഇപ്പോള്‍ ഇതാ താന്‍ ഡേറ്റിങ്ങില്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘ ലോസ് ഏഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിങ്ങില്‍ ആണ്. ഈ ബന്ധത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല, ഇപ്പോള്‍ സന്തോഷത്തോടെ പോകുന്നു,’ മംമ്ത പറഞ്ഞു.

ബിസിനസുകാരനായ പ്രജിത്ത് പദ്മനാഭന്‍ ആയിരുന്നു മംമ്തയുടെ ജീവിതപങ്കാളി. 2011 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി.

Written by admin

ഏട്ടാ നമുക്കിതെല്ലാം നിർത്താമെന്ന് രാധിക പറഞ്ഞു, ഈ വൃത്തികേട്ടവന്മാർക്ക് വേണ്ടി ഞാൻ എന്തിന് അവരെ ദ്രോഹിക്കണം, ആര് എന്ത് തള്ളി മറിച്ചാലും ദൈവത്തിനു എല്ലാം അറിയാം- സുരേഷ് ​ഗോപി പറഞ്ഞത്

സ‌ർക്കാരിന്റെ ദത്ത് പുത്രിക്ക് ട്രെയിനിങ് നൽകുന്നത് ബിഗ്ഗ് ബോസ്സിലെ മിന്നും താരം ജിന്റോ, ചിത്രങ്ങൾ ശ്രദ്ധ നേടുന്നു