in

ഷൂട്ടിംഗ് കാണാൻ മുടങ്ങാതെ എത്തുന്ന കുട്ടി ആരാധകന് പിറന്നാൾ ദിനത്തിൽ താരരാജാവിന്റെ കിടിലൻ സമ്മാനം

ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനായി എത്തുന്ന കുട്ടി ആരാധകന് സർപ്രൈസായി ഒരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. പനംമ്പള്ളി നഗറിൽ താമസിക്കുന്ന മഹാദേവ് എന്ന കുട്ടിയ്ക്കാണ് മെഗാസ്റ്റാറിൽ നിന്നും ഈ സർപ്രൈസ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിനടുത്തു താമസിക്കുന്ന മഹാദേവ് എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. മഹാദേവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇത് അറിഞ്ഞ മമ്മൂട്ടി ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി മഹാദേവിനെ കാണാൻ എത്തുകയായിരുന്നു. ഒരു ടോയ് കാർ ആണ് മഹാദേവിന് മമ്മൂട്ടി സമ്മാനിച്ചത്.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ഗൗതം വാസുദേവ് മേനോൻ്റെ ആദ്യ മലയാളസംവിധാനസംരംഭം തുടങ്ങിയ പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിക്കു പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വിഷ്ണുദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. ആന്റണി എഡിറ്റിങ് നിർവഹിക്കുന്നത്.

ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്.

Written by admin

ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു, സ്കോട്ട്ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ; കുടുംബത്തിന് സമർപ്പിക്കുന്നുവെന്ന് നടി

അന്ന് ഒരുപാട് കുത്തുവാക്കുകൾ കേട്ടു,  തടി കുറച്ചത് എനിക്ക് വേണ്ടി :  റിമി ടോമി