in

ഫോട്ടോ എടുത്തതിന് വിദ്യാർത്ഥിയെ ശകാരിച്ച് മമ്മൂട്ടി, സത്യാവസ്ഥ ഇങ്ങനെ

മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ ഭീഷ്മ പർവത്തിന് ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു.

മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം വീഡിയോ എടുക്കുന്നതിനായി തയ്യാറായിരുന്നു. ഓരോരുത്തരായി അവരങ്ങള്‍ക്കായി കാത്തിരുന്നു. നിരവധി പേരുണ്ടായിരുന്നെങ്കിലും താരം ഓരോരുത്തര്‍ക്കും അവസരം നല്‍കി. ഇതിനിടയില്‍ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ ചെറുതായി ശകാരിച്ചിരുന്നു. ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും തിക്കിതിരക്കിയെത്തിയതിനായിരുന്നു വിദ്യാര്‍ത്ഥിയെ മമ്മൂട്ടി ശകാരിച്ചത്. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് പറയുക മാത്രമാണ് താരം ചെയ്തത്.

മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.mammootty favorite actress

രത്തീന സംവിധാനം ചെയ്ത പുഴു, ലിജോ പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ്. ഇരു ചിത്രത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് റോളിൽ എത്തുന്ന സിനിമ കൂടിയാണ് പുഴു.

Written by admin

ഏറ്റവും നല്ല കാര്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു, നിശ്ചയത്തിന്റെ ചിത്രങ്ങളുമായി നിക്കി ​ഗൽറാണി

‘കുട്ടിയുടുപ്പിൽ ഗ്ലാമറസ്സായി നടി’ദീപ്തി സതി’…. കിടുക്കാച്ചി ചിത്രങ്ങൾ കാണാം..!!