in ,

നൃത്തം ചെയ്ത് മല്ലിക: ആശംസകളുമായി മക്കളും മരുമക്കളും

മലയാളസിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത നടി മല്ലിക സുകുമാരന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്ക്ക് ആശംസകൾ സോഷ്യൽ മീഡിയയിലൂടെ നേർന്നിരുന്നു. അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് മക്കളും മരുമക്കളും ആശംസകൾ നേർന്നത്. മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ച് എന്നും അഭിമാനം ആണെന്ന് മല്ലിക സുകുമാരൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭ​ഗവാന്റെ അനു​ഗ്രഹമാണെന്നാണ് മല്ലിക അഭി മുഖങ്ങളിലൂടെ വെളിപ്പെടുത്തിയത്

പിറന്നാൾദിനത്തിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്താണ് മല്ലിക സന്തോഷം പങ്കിട്ടത്.. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് അമ്മൂമ്മയ്ക്കൊപ്പമുളള ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. മരുമകൾ പൂർണിമയ്ക്കും കൊച്ചുമക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മല്ലികയ്ക്ക് നിരവധിപേരാണ് ആശംസകളും രംഗത്തെത്തിയത്.

നടി പൂർണിമയും ഇന്ദ്രജിത്തും സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് ഇന്ന് ദീപാവലി ദിവസം ആയതിനാൽ തന്നെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കി ആണ് താരങ്ങൾ നടത്തിയത്. പൃഥ്വിരാജ് അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദീപാവലി ആശംസകളും പിറന്നാളാശംസകളും നൽകിയിട്ടുണ്ട്. അതുപോലെ സുപ്രീയയും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രാർത്ഥനയുടെ നൃത്ത വീഡിയോയ്ക്കു നിരവധി  പേർ ആയിരുന്നു ആശംസകൾ ഒന്നായി രംഗത്തെത്തിയത്.

Written by admin

ദീപങ്ങൾക്കിടയിൽ കത്തിജ്വലിച്ച് പ്രിയ താരം അനുപമ…. ദീപാവലി ചിത്രങ്ങൾ പങ്കുവച്ച് താരം.. !!!

ഒരു ഭാര്യക്ക്‌ കിട്ടേണ്ട പരിഗണനയോ സ്നേഹമോ ഒന്നും ഭർത്താവിന്റെ അടുത്ത് നിന്നും തനിക്ക് കിട്ടിയില്ല.. അദേഹത്തിന്റെ താല്പര്യം മറ്റൊന്നിൽ മാത്രമായിരുന്നു… മമ്ത മോഹൻദാസ്… !!!