in

സൗന്ദര്യ റാണിയുടെ ഫിറ്റ്നസ് രഹസ്യം, യോഗ ഫോട്ടോസ് പങ്കുവെച്ച് മാളവിക മോഹനൻ… വീഡിയോ കാണാം

2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

തുടർന്ന് നിർണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായും താരം പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജോസ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം മാളവികയ്ക്ക് ലഭിച്ചിരുന്നു. 2016ൽ കന്നട ചിത്രത്തിൽ അഭിനയിച്ചു.

പിന്നീട് 2017 ദി ഗ്രേറ്റ് ഫാദർ എന്ന മലയാള ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട് അതേ വർഷം തന്നെ പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രമായ ബിയോണ്ട് ക്ലൗഡ്സ് എന്ന ചിത്രത്തിൽ നായികയായി വേഷം കൈകാര്യം ചെയ്തു.

2019 ൽ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് വിജയ് ദളപതി നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിലെ നായികാവേഷവും താരം കൈകാര്യം ചെയ്തു. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഗംഭീര കയ്യടിയാണ് മാളവികയ്ക്ക് നേടിയത്.

ദുൽഖർ സൽമാൻ ഒപ്പം പ്രത്യക്ഷപ്പെട്ട പട്ടം പോലെ എന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും യുവാക്കൾക്കിടയിൽ ഒരു സ്ഥാനം താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് താരം കൈകാര്യം ചെയ്ത വേഷങ്ങളൊക്കെയും നായിക പ്രാധാന്യമുള്ളവയായിരുന്നു.

ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും ഇല്ലെന്ന് ഇതിനോടകം താരം തെളിയിച്ചും കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പലപ്പോഴും മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ അതീവ ഗ്ലാമർ ലുക്കിലുള്ളവയാണ്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വലിയ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയരാറുണ്ട്.

എന്നാൽ അതിനൊന്നും മറുപടി നൽകുവാൻ പോലും പലപ്പോഴും താരം തയ്യാറാകാറില്ല. ശരീരസൗന്ദര്യത്തിനും സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് മാളവിക. അതുകൊണ്ടുതന്നെ ഏറ്റവും പുതിയതായി താരം അപ്‌ലോഡ് ചെയ്തിരിക്കുന്ന വർക്ക് ഔട്ടിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞത്.

യോഗയും മറ്റും അഭ്യസിച്ച് തന്റെ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കി വയ്ക്കുന്നതിൽ താരം മുൻപന്തിയിൽ തന്നെയാണ്. ഇപ്പോൾ മലയാളത്തിൽ സജീവമല്ലെങ്കിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ മാളവിക ഇപ്പോഴും അഭിനയിക്കുന്നുണ്ട്.

തിരക്കേറിയ താരങ്ങളിൽ ഒരാൾ കൂടിയായി മാളവിക മാറിയതും വളരെ പെട്ടെന്ന് ആയിരുന്നു. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഫിറ്റ്നസിന്റെയും ശരീര സൗന്ദര്യത്തിന്റെയും രഹസ്യം വെളിപ്പെടുത്തിയതിന് താരത്തോട് പലരും നന്ദി പറയുകയും ചെയ്യുന്നുണ്ട്.

അനായാസം ശരീരം വഴങ്ങുന്നതിന് താരത്തിനെ പ്രശംസിക്കുന്ന ധാരാളം ആളുകളും വീഡിയോ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിക്കുന്നവരുടെയും എണ്ണം കുറവല്ല.

Written by Editor 1

അമ്പോ.. പൂളിനരികിൽ സ്വിം സൂട്ടണിഞ്ഞു നിൽക്കുന്ന അനിഖ വിക്രമന്റെ കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ് കാണാം

പ്രണയിക്കുമ്പോൾ അഞ്ച് മിനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കില്ല, ദൂര യാത്ര പോകുമ്പോൾ ‘മിസ്‌ യു’ എന്നെഴുതിയ ഒരു കത്ത് ബിജുവിന്റെ ബാഗിൽ വയ്ക്കും; സംയുക്ത മനസ്സ് തുറക്കുന്നു