in ,

അമ്മയുടെ ചിത്രങ്ങൾ ഒരിക്കൽപോലും പൂർണ്ണമായി കണ്ടിട്ടില്ല : കാരണം തുറന്നുപറഞ്ഞ് മാളവിക ജയറാം

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് പാർവതി. മലയാളത്തിലെ പ്രിയപ്പെട്ട താരം ജയറാം വിവാഹം കഴിച്ചതോടെ പാർവതി അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. പിന്നീട് മക്കളുടെ കാര്യത്തിൽ ആയി താരം ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെയും താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാൻ തുടങ്ങി. മകൾ മാളവിക മോഡലിംഗ് രംഗത്ത് തിളങ്ങുകയാണ്. ഇപ്പോൾ അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

മാളവിക ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അമ്മയുടെ ചിത്രങ്ങൾ ഒരിക്കൽ പോലും താൻ മുഴുവൻ കണ്ടിട്ടില്ല എന്നും ക്ലിപ്പുകളും പാട്ടുകളും മാത്രമേ കണ്ടിട്ടുള്ളൂ , സിനിമയിൽ അമ്മയെ കാണാൻ മറ്റാരോ പോലെ തോന്നാറുണ്ട് എന്നും അതുകൊണ്ടാണ് താൻ ഇതൊന്നും പൂർണമായി കാണാത്തതും എന്നും താരം കൂട്ടിച്ചേർത്തു.

എന്നാൽ മകൻ കാളിദാസൻ അമ്മയുടെ വലിയ ആരാധകൻ ആണെന്നും അമ്മയുടെ എല്ലാ ചിത്രങ്ങളും കാളിദാസൻ കാണാറുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു. തനിക്ക് ഒരു സിനിമാനടി ആകുന്നതിലേറെ ഒരു സ്വന്തമായി ജോലി നേടണമെന്ന ആഗ്രഹമാണ് എന്നും മാളവിക പറഞ്ഞു .നിരവധി പരസ്യ ചിത്രങ്ങളുടെ മോഡൽ ആയി മാളവിക ഇപ്പോൾ തിളങ്ങുന്നുണ്ട്

Written by admin

വെണ്ണക്കൽ ശിൽപം പോലെ സുന്ദരിയായി എൽസമ്മ ..പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു ആൻ അഗസ്റ്റിൻ…!!!

മകളുടെ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് പക്രു : ആശംസകളുമായി ആരാധകർ