in ,

വിവാഹം കഴിക്കാത്ത നായികമാരോടാണ് അവർക്ക് കൂടുതൽ താല്പര്യം..വെളിപ്പെടുത്തി മഹിമ ചൗദരി…!!!

ഹിന്ദി സിനിമകളിൽ ആദ്യകാലങ്ങളിൽ സജീവമായിരുന്ന താരമാണ് മഹിമ ചൗദരി. മോഡലിങ് രംഗത്ത് കഴിവ് തെളിയിച്ചതോട് കൂടിയാണ് താരം സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്. ഏതാണ്ട് 1996മുതൽ 2006വരെയുള്ള കാലയളവിൽ അഭിനയ ജീവിതത്തിൽ തിളങ്ങി നിന്ന താരമായിരുന്നു. അഭിനയ ജീവിതത്തിൽ മിന്നിനിൽക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത് എന്നാൽ അതിന് ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്നിരുന്നു.

വിവാഹബദ്ധം ഒരുപാട് കാലംമുന്നോട്ട് പോയിരിന്നില്ല ഇരുവരും 2013 ആ ബദ്ധം വേർപിരിഞ്ഞിരുന്നു. അതിന് ശേഷം താരം വീണ്ടും അഭിനയ ജീവിതത്തിൽ സജീവമായിരുന്നു.വെറും ഏഴ് വർഷകാലം മാത്രമാണ് രണ്ട് പേരും ഭാര്യ ഭർത്താവായി ജീവിച്ചത്. അതിനുശേഷം സിനിമയിൽ നിന്നു താൻ നേരിട്ട അനുഭവങ്ങൾ താരം വെളിപ്പെടുത്തിയിരുന്നു. സിനിമ എന്ന മായിക ലോകത്ത് ചില ആൾക്കാരുണ്ട് അവരെ കുറിച്ചാണ് താരം തുറന്ന്‌പറഞ്ഞത്. തന്നെ പോലുള്ള ഒരുപാട് താരങ്ങളുടെ അഭിനയ ജീവിതം ഇല്ലാതാക്കിയത് ഇത്തരത്തിലുള്ള ഒരുപാട് ആൾക്കാരാണ്.

എവിടെ മദ്യമങ്ങളെ കുറിച്ചാണ് താരം പറയുന്നത്. താൻ സിനിമയിൽ സജീവമായ സമയത്ത് സിനിമയിൽ പുതിയതായി എത്തുന്ന താരങ്ങളുടെ പിന്നാലെയാണ് മിക്ക മാധ്യമങ്ങളും. കൂടതെ സിനിമ താരങ്ങൾ വിവാഹം കഴിക്കുന്നതും അവർക്ക് കുട്ടികൾ ജനിക്കുന്നത് മാധ്യമങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങളായിരുന്നു. ഒരുപക്ഷെ മാധ്യമങ്ങൾക്ക് നടികൾ എന്നും കന്യകമാരായി നിൽക്കണം എന്ന ചിന്തയിലാണ് എന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇന്ന് ഇതിനൊക്കെ മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു. ഷാരൂഖ് ഖാന്റെ നായിക ആയിട്ടാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. ആദ്യസിനിമയിൽ തന്നെ ഒരുപാട് അവാർഡുകളും താരം സ്വന്തമാക്കിട്ടുണ്ട്. ഹിന്ദി സിനിമയിൽ മാത്രമല്ല തെലുങ്ക് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Written by admin

പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ, ശാന്തിവിള ദിനേശ്

ഗര്‍ഭിണി ആയിരുന്ന സമയത്ത് ആണ്‍കുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു, പെണ്‍കുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാര്‍ഥന, ഗായത്രി