in

നടന്‍ ലുക്മാന്‍ വിവാഹിതനാവുന്നു! വധു ആരെന്ന് അറിയേണ്ടേ

യുവതാരനിരയിൽ  മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ നടന്‍ ലുക്മാന്‍ വിവാഹിതനാവുന്നു. ജുമൈമയാണ് താര ത്തിൻറെ വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത് ,പ്രോട്ടോകോൾ നോക്കി ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

മുഹ്സിന്‍ പെരാരി സംവിധാനം ചെയ്തെ ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ മലയാള സിനിമയിൽ ശ്രദ്ധേയനാകുന്നത്. അതിനുശേഷം വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു . നിരവധി ഷോർട്ട് ഫിലിം മുകളിലൂടെയായിരുന്നു ലുക്മാൻ അഭിനയരംഗത്തെത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തെ ‘ഉണ്ട’ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു താരത്തിന് ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത് ,പിന്നീട്  തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ്  പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. വിവാഹ വാർത്ത പുറത്തു വന്നതു മുതൽ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് ലുക്മാൻ എന്നും ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നും പുതിയ ജീവിതം ആശംസിക്കുന്നു എന്ന് എല്ലാവരും കമൻറുകൾ ഇലൂടെ അറിയിച്ചിട്ടുണ്ട്.

Written by admin

‘ഗ്ലാസിന്റെ മുന്നിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി’മമ്ത’…എന്തൊരു ലുക്കാണെന്ന് ആരാധകർ !!

വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ. ഹെയർ സ്റ്റൈയിലിലാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുന്നത്